HOME
DETAILS

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല: രണ്ടു പേര്‍ പൊലിസ് കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തു

  
backup
May 14 2017 | 04:05 AM

rss-police

പയ്യന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പൊലിസ് കസ്റ്റഡിയില്‍. പ്രതികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന ഇന്നോവ കാറും പൊലിസ് പിടിച്ചെടുത്തു. കാര്‍ ഉടമയും ഡ്രൈവറുമാണ് കസ്റ്റഡിയിലായത്.

കസ്റ്റഡിയിലെടുത്തവര്‍ക്ക് കേസുമായി നേരിട്ടു ബന്ധമില്ല. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് കാര്‍ വാടകക്കെടുത്തതെന്ന് ഇവരില്‍ നിന്ന് അറിയാന്‍ കഴിയുമെന്ന് പൊലിസ് പറഞ്ഞു.

കേസില്‍ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കഴിഞ്ഞ ദിവസം പൊലിസ് കേസെടുത്തിരുന്നു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കക്കംപാറയിലെ പണ്ടാരവളപ്പില്‍ രാജേഷിന്റെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍, പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് എന്നിവര്‍ക്കാണ് കേസന്വേഷണ ചുമതല.

 വെള്ളിയാഴ്ച വൈകിട്ടാണ് ബിജുവിനെ പാലക്കോട് പാലത്തിന് സമീപം വെട്ടിക്കൊന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ പയ്യന്നൂര്‍, രാമന്തളി, അന്നൂര്‍, കക്കംപാറ എന്നിവിടങ്ങളില്‍ ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.
ഉത്തരമേഖല ഐ.ജി മധുപാല്‍ യാദവ്, കണ്ണൂര്‍ എസ്.പി ശിവവിക്രം, കോഴിക്കോട് മേഖലാ ഇന്റലിജന്‍സ് എസ്.പി സുനില്‍ കുമാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago