HOME
DETAILS

പഞ്ചനദികളുടെ നാട്ടിലൂടെ

  
backup
May 14 2017 | 05:05 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86


പകല്‍ യാത്രയുടെ ക്ഷീണം തീണ്ടാതെ എല്ലാവരും ഉല്ലാസത്തിലായിരുന്നു.
പഞ്ചനദികളുടെ നാടായ പഞ്ചാബിലെ കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചയില്‍ അവരുടെ കണ്ണും ഹൃദയവും അമര്‍ന്നുകിടന്നു.
''പകല്‍ ട്രെയിന്‍ യാത്ര ഒഴിവാക്കിയത് നന്നായി. അല്ലെങ്കില്‍ ഇതൊക്കെ നമുക്ക് മിസ്സായേനെ''. ചിന്തച്ചേച്ചി ജീവന്‍ മാഷിനോട് അടക്കംപറഞ്ഞു. മാഷ് ചിരിയോടെ പുറത്തേക്ക് നോക്കിയിരിന്നു.
ദില്ലിയില്‍ നിന്ന് അമൃത്‌സറിലേക്കെത്താനുള്ള പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നാണ് ഫരീദ് കോട്ട്, ഫിറോസ്പൂര്‍ വഴി കടന്ന്‌പോവുന്ന ദേശീയപാത 15. മറ്റൊന്ന് സാംഗ്‌രൂര്‍, കപൂര്‍ത്തല, ജലന്ധര്‍ വഴി അമൃത്‌സറിലെത്തുന്ന എന്‍.എച്ച് 71 ഉം. പഞ്ചാബിന്റെ ഒട്ടൊക്കെ മധ്യഭാഗത്തുകൂടെ പോവുന്ന എന്‍.എച്ച് 71 െനയാണ് ആഷ്‌വിന്‍ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഇടയ്‌ക്കൊക്കെ അവര്‍ ഉപ പാതകളിലേക്ക് തിരിയുകയും കാഴ്ചയുടെ കൂടുതല്‍ വൈവിധ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്തു.
ഹരിയാനക്കാരനായ ശ്രാവണ്‍ വണ്ടിയിലുണ്ടായിരുന്നത് സഹായകവുമായി. നന്നായി വിശന്നപ്പോള്‍ അവര്‍ വഴിയോരത്തുള്ള പഞ്ചാബി ധാബയില്‍ കയറി ഭക്ഷണം കഴിച്ചു. വൃത്തിയും വെടിപ്പുമുള്ള സവിശേഷ പഞ്ചാബി വിഭവങ്ങള്‍ ലഭിക്കുന്ന ആ ധാബ നിര്‍ദേശിച്ചത് ശ്രാവണ്‍ ആയിരുന്നു.
''ഞാനോര്‍ക്കുന്നത് ഇവര്‍ക്കൊക്കെ ഇത്രയും ഗംഭിരമായി കൃഷിചെയ്യാനുള്ള വെള്ളം എവിടുന്നുകിട്ടുന്നു എന്നാണ് ''. ധാബയിലെ എരിവും ചൂരുമുള്ള ഭക്ഷണമാസ്വദിച്ച് യാത്ര തുടരവേ ചിന്തച്ചേച്ചി അത്ഭുതം പ്രകടിപ്പിച്ചു.
''പഞ്ചനദികളുടെ നാടല്ലേ പഞ്ചാബ്. അതുകൊണ്ട് എപ്പോഴും വെള്ളവും കാണുമായിരിക്കും''. അക്ഷര പറഞ്ഞു.
''നദികളുടെ എണ്ണംവച്ച് ജലസമൃദ്ധി കണക്കാക്കാന്‍ വരട്ടെ''. ആ ഘട്ടത്തില്‍ ജീവന്‍ മാഷ് ഇടപെട്ടു.
''അങ്ങനെയാണെങ്കില്‍ കേരളമായിരുന്നു ഏറ്റവും ജലസമൃദ്ധമാവേണ്ടിയിരുന്നത്. ഒന്നും രണ്ടും അല്ല നാല്‍പ്പത്തിനാല് നദികളാണ് നമുക്കുള്ളത്. എന്നിട്ട് നമുക്ക് ജലസമ്പന്നതയുണ്ടോ? വേനലില്‍ കടുത്ത ജലക്ഷാമമല്ലേ നാം നേരിട്ടുകൊണ്ടിരിക്കുന്നത് ?''
''ശരിയാ''. അലന്‍ സമ്മതിച്ചു.
''ഈ പോയകൊല്ലം കൂടി നമ്മുടെയെവിടെയൊക്കെ വണ്ടിയില്‍ വെള്ളം വിതരണം ചെയ്തു''.
''അപ്പോള്‍ അതാണ് നദികളുടെ എണ്ണത്തിലല്ല കാര്യം. അതിലെ ജലലഭ്യതയിലും അവയുടെ സംരക്ഷണത്തിലും കൂടിയാണ്. പഞ്ചാബിലെ നദികള്‍ കുറച്ചുകൂടി ജലസമ്പുഷ്ടമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ കൃഷിക്കായി കര്‍ഷകര്‍ ആ ജലം മാത്രമല്ല പ്രയോജനപ്പെടുത്തുന്നത്. അവര്‍ ഭൂഗര്‍ഭജലത്തെയും ആശ്രയിക്കുന്നു. കൃഷിക്കായി വയലേലകളില്‍ കുഴല്‍കിണര്‍ നിര്‍മിക്കാനും സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാനും ഗവണ്‍മെന്റ് എപ്പോഴും സഹായിക്കുന്നു. അത് കൊണ്ടുകൂടിയാണ് കൃഷിയിടങ്ങള്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നത് എന്നും നാം മനസിലാക്കണം''.
മാഷ് തുടര്‍ന്നു.
''രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല നമ്മുടെ രാജ്യത്തെ തന്നെ സംസ്ഥാനങ്ങള്‍ തമ്മില്‍പോലും ജലത്തിന്റെ കാര്യത്തില്‍ സംഘര്‍ഷങ്ങളുണ്ട്. നിങ്ങളൊക്കെ ജനിക്കുന്നതിനും എത്രയോ മുന്‍പ്് അത് ആരംഭിച്ചിരിക്കുന്നു. ഇപ്പോഴും തുടരുന്ന കാവേരി നദീജലത്തര്‍ക്കം കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ ആണ്. നമുക്ക് കൂടുതല്‍ പരിചയമുള്ള മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നമ്മുടെ കേരളവും തമിഴ്‌നാടും ആണ് കക്ഷികള്‍. സംസ്ഥാനങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. നമ്മുടെ സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും പൈപ്പിന്‍ചോടുകളിലും വരെ ജലത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാവാറില്ലെ?
അപ്പോള്‍ അതാണ്, ജലം ഭാവിയില്‍ യുദ്ധങ്ങളിലേക്കുപോലും നമ്മെ നയിച്ചേക്കും എന്ന ഭയപ്പാട് നിലനില്‍ക്കുന്നു.
ജലസമ്പത്തിന് ഏറെ പേരുകേട്ട നാടായിരുന്നു നമ്മുടെ കേരളം. 44 നദികള്‍, അവയുടെ ഉപജലാശയങ്ങള്‍, കായലുകള്‍, അസംഖ്യം കുളങ്ങള്‍, ചെറുനീര്‍ച്ചാലുകള്‍... ഇത് കൂടാതെയാണ് തടാകങ്ങളും കിണറുകളും.
സത്യത്തില്‍ കിണറുകളുടെ നാട് എന്നാണ് കേരളത്തെ വിളിക്കേണ്ടത്. അമ്പത് ലക്ഷത്തോളം കിണറുകളുണ്ട് നമ്മുടെ കേരളത്തില്‍!.
ഇതിനൊക്കെ പുറമെയാണ് വര്‍ഷാ വര്‍ഷം കൃത്യമായി ലഭിക്കുന്ന മഴ. എത്ര ഏറ്റക്കുറച്ചിലുണ്ടെങ്കിലും നാലു മാസമെങ്കിലും നമുക്ക് മഴ ലഭിക്കുന്നു. നമ്മുടെ ശരാശരി മഴലഭ്യത 3,000 മില്ലി മീറ്ററാണ്. കേരളത്തില്‍ ഒരു വര്‍ഷം പെയ്യുന്ന മഴ എങ്ങും ഒഴുകിപ്പോകാതെ തടഞ്ഞുവച്ചാല്‍ കേരളമാകെ രണ്ടാള്‍ ഉയരത്തില്‍ വെള്ളമുണ്ടാവും!. എന്നിട്ടും വേനല്‍ ആരംഭിക്കും മുന്‍പേ നമുക്ക് ജലക്ഷാമം.
അതെന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ശരിയാംവിധം ജലം സംരക്ഷിക്കാത്തത് കൊണ്ട് മാത്രമാണ്. അപ്പോള്‍ അതാണ് പ്രധാനം, വിവിധ മണ്ണ്-ജല സംരക്ഷണ ഉപാ
ധികള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് മഴയില്‍നിന്ന് പരമാവധി മുതലെടുക്കുക, ജലക്ഷാമത്തില്‍ നിന്ന് മുക്തിനേടുക''.
ജീവന്‍ മാഷ് ഒന്നു നിര്‍ത്തി. പിന്നെ തുടര്‍ന്നു.
''അല്ല പിള്ളാരേ വെള്ളത്തെക്കുറിച്ച് കേട്ട് നിങ്ങള്‍ക്ക് മുഷിഞ്ഞോ?''.
''ഏയ് ഇല്ല മാഷേ... സത്യത്തില്‍ വെള്ളത്തെക്കുറിച്ച് ഇത്രയേറെ അറിയാനുണ്ടായിരുന്നു എന്നത് അത്ഭുതമായിരിക്കുന്നു''.
ആരവ് എല്ലാവര്‍ക്കും വേണ്ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago