കേരളം കര്‍ണാടകയെ കണ്ടു പഠിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരന്തമേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയുന്ന വേഗത്തില്‍ നീങ്ങുമ്പോള്‍, കുടക് ജില്ലയില്‍ കര്‍ണാടക യുദ്ധകാലാടിസ്ഥാലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ കണ്ടുപടിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്ത്യയിലെ വിവിധ കേന്ദ്ര ഏജന്‍സികളുടെ സഹായം ഉറപ്പാക്കിയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ കേരളം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തിരുമാനിക്കാന്‍ കെ.പി.എം.ജി പോലുള്ള വിദേശ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ്.
കര്‍ണാടക യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടു പോകുമ്പോള്‍ കേരളത്തില്‍ ദുരന്ത മേഖലയിലെ റോഡിലെ കുഴി പോലും അടക്കാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ അന്ധാളിച്ചു നില്‍ക്കുകയാണ്. ദുരന്ത മേഖലയിലെ റോഡ് നിര്‍മാണം ഉള്‍പ്പെടെ പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."