ദിവ്യാ സ്പന്ദനയെ ട്വിറ്ററില്‍ 'കാണ്‍മാനി'ല്ല
ബംഗളൂരു: കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയാ മുഖമായിരുന്ന ദിവ്യാ സ്പന്ദനയെ ട്വിറ്ററില്‍ 'കാണ്‍മാനി'ല്ല. ട്വിറ്ററില്‍ ദിവ്യ സ്പന്ദന എന്നു തിരയുമ്പോള്‍ 'ഈ അക്കൗണ്ട് നിലനില്‍ക്കുന്നില്ല 'എന്നാണ് തെളിയുന്നത്. ട്വിറ്ററില്‍ സജീവസാന്നിധ്യമായിരുന്ന ദിവ്യയുടെ അക്കൗണ്ട് ശനിയാഴ്ച രാത്രിയോടെയാണ് അപ്രത്യക്ഷമായത്. ദിവ്യ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് തല്‍ക്കാലത്തേക്ക് നീക്കം ചെയ്തതാണെന്നാണ് സൂചന. ട്വിറ്ററിന് പുറമെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അവര്‍ നിര്‍ജ്ജീവമാക്കി വച്ചിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്.
കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റ നിര്‍മലാ സീതാരാമന് ആശംസകള്‍ അറിയിച്ച് കഴിഞ്ഞ ദിവസം അവര്‍ ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവരുടെ അപ്രത്യക്ഷമാവല്‍. ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായതു സംബന്ധിച്ച് കോണ്‍ഗ്രസോ ദിവ്യയോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് മാധ്യമവിഭാഗവും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ടെലിവിഷന്‍ ചര്‍ച്ചകളില്‍ വക്താക്കളെ ഒരു മാസം വിലക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനവുമായി ദിവ്യയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നു സംശയിക്കുന്നവരുമുണ്ട്.
കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ ഇടപെടലുകളില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് പാര്‍ട്ടിയുടെ വക്താവും മുന്‍ എം.പിയും നടിയുമായ ദിവ്യ സ്പന്ദന. സോഷ്യല്‍മീഡിയയില്‍ ഉരുളയ്ക്കുപ്പേരി പോലുള്ള ദിവ്യയുടെ പ്രതികരണങ്ങള്‍ പലപ്പോഴും വാര്‍ത്തയായിരുന്നിട്ടുണ്ട്. ദിവ്യക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയാ കമ്മിറ്റിയംഗം ചിരാങ് പട്‌നായിക്കും ട്വിറ്റര്‍ നിര്‍ജ്ജീവമാക്കി വച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടകള്‍ ഇളക്കാന്‍ കഴിഞ്ഞുവെന്നും ഇനി അടുത്ത ലക്ഷ്യം കേരളമാണെന്നും ബി.ജെ.പി വക്താവ് കൈലാഷ് വിജയ് വര്‍ഗിയ. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന ധാരണ പരക്കെയുണ്ടായിരുന്നു.
എന്നാല്‍, ആ ധാരണ ഞങ്ങള്‍ തകര്‍ത്തു. ഒരുപക്ഷേ, കേരളത്തിലും അതുപോലെ സംഭവിച്ചാല്‍, അല്ലെങ്കില്‍ ബി.ജെ.പി ജയിക്കുമെന്ന് ആളുകള്‍ വിശ്വസിച്ചു തുടങ്ങിയാല്‍ അവരുടെ വോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിക്കും- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് വര്‍ഗിയ. കേരളത്തില്‍ എന്തുകൊണ്ടാണ് ബി.ജെ.പിക്ക് ഭേദപ്പെട്ട പ്രകടനം പോലും കാഴ്ചവയ്ക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പാര്‍ട്ടിക്ക് പശ്ചിമബംഗാളിലേതു പോലുള്ള ഒരു സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് ഉണ്ടാവുന്നതോടെ അന്ന് കേരളത്തിലും ബി.ജെ.പി വിജയിക്കും- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 42ല്‍ 18 സീറ്റുകളാണ് ബി.ജെ.പിക്ക് ബംഗാളില്‍ നിന്നു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."