നവകേരളം: പ്രത്യേക നിയമസഭാ സമ്മേളനം വേണ്ടത്ര വിജയിച്ചില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: പ്രളയത്തിന്റെ തുടര്‍ച്ചയായി നവകേരളം സൃഷ്ടിക്കാനുതകുന്ന നവീനമായ അഭിപ്രായങ്ങളോ, നിര്‍ദേശങ്ങളോ നല്‍കുന്നതില്‍ പ്രത്യേക നിയമസഭാസമ്മേളനം വേണ്ടത്ര വിജയിച്ചില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
ഇക്കാര്യത്തില്‍ അല്‍പംകൂടി ശ്രദ്ധേയമായ ചര്‍ച്ച നടക്കേണ്ടതായിരുന്നു. അതിന് ഇനിയും സമയമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എങ്കിലും പ്രളയാനുഭവങ്ങളും അതിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങളും സഭയുടെയും അതുവഴി ജനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ എല്ലാവരും വിജയിച്ചു. സഭാ സമ്മേളനം പൊതുഖജനാവിന്റെ ധൂര്‍ത്താണെന്ന് ആക്ഷേപിക്കുന്നവരോട് പറയാനുള്ളത്, അങ്ങനെയെങ്കില്‍ നിയമസഭാ കെട്ടിടം തന്നെ പൂട്ടിയിടുന്നതാകും നല്ലത് എന്നാണ്. ഇന്ത്യയില്‍ ഏറ്റവുമധികം സമ്മേളനങ്ങള്‍ ചേരുന്ന നിയമസഭയാണ് നമ്മുടേത്. അതിന് ചെലവ് വരും. അത് ജനാധിപത്യത്തില്‍ അനിവാര്യമാണ്. പ്രളയബാധിത മേഖലകളില്‍ നിന്നുള്ള അംഗങ്ങളാണ് അന്ന് ഏറെയും അനുഭവങ്ങള്‍ പങ്കുവച്ചത്.
ഒരുമയോടെ മുന്നോട്ടുപോകാന്‍ നിര്‍ദേശിച്ച് സമ്മേളനം പ്രമേയം പാസാക്കി. പ്രശ്‌നം എല്ലാവരുടെയും ശ്രദ്ധയിലെത്തിക്കാനായി എന്നത് പോസിറ്റീവായി എടുക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ പരാതിയില്‍ നടപടികള്‍ അതിന്റെ വഴിക്ക് നടക്കും. സാമാജികര്‍ക്ക് പ്രത്യേക പരിഗണന ഒരു കാര്യത്തിലും കിട്ടാറില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."