HOME
DETAILS
MAL
ഇരകള്‍ക്ക് മന്ത്രിയെ കാണാന്‍ അനുമതിയില്ല
backup
September 14 2018 | 02:09 AM
താമരശേരി: പതിനാല് പേരുടെ മരണത്തിനിടയാക്കിയ കരിഞ്ചോലമല ദുരന്തത്തിന്റെ ഇരകള്‍ക്ക് മന്ത്രിയെ കാണാനായില്ല. ഉരുള്‍പൊട്ടലില്‍ മരിച്ച ഹസ്സന്റെ മകന് റാഫിയും അബ്ദുറഹിമാന്റെ മകന് ജംഷിദും യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം മന്ത്രി ടി.പി രാമകൃഷ്ണനെ കാണാനെത്തിയിരുന്നു.
എന്നാല്‍ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ സംസാരിക്കാന്‍ തയാറായിരുന്നെന്ന് പറഞ്ഞ് മന്ത്രി ഒഴിയുകയായിരുന്നു. തുടര്‍ന്ന് യു.ഡി.എഫിന്റെ പ്രതിഷേധത്തില്‍ ഇരുവരും സംബന്ധിച്ചു. പ്രവര്‍ത്തകരോടൊപ്പം സമരം അവസാനിക്കുന്നതുവരെ റോഡില്‍ കുത്തിയിരുന്നു.
തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും വാടകപോലും തങ്ങള്‍ തന്നെ നല്‍കേണ്ട അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."