HOME
DETAILS

ജോലിയില്ലാതെ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ അനുമതി

  
backup
June 02 2019 | 17:06 PM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2


ജിദ്ദ: റിയാദില്‍ ജോലിയും ശമ്പളവുമില്ലാതെ ഒരു വര്‍ഷമായി ദുരിതത്തില്‍ കഴിയുന്ന 496 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ അനുമതി ലഭിച്ചു. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ എംബസിയും തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതോടെയാണ് ഇവര്‍ക്ക് എക്‌സിറ്റ് വിസ ലഭിച്ചത്.
സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്‍ഡ് പി ഗ്രൂപ്പിന് കീഴിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. റിയാദ്, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലുള്ള മൂന്ന് ക്യാംപുകളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. ഇതില്‍ മലയാളികളും ഉള്‍പ്പെടും.
നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തര സഹായമായി 1,000 റിയാല്‍ വിതരണം ചെയ്യും. സഊദി തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന വിമാന ടിക്കറ്റിലാണ് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുക.
അതേസമയം, ഫൈനല്‍ എക്‌സിറ്റ് വിസ നേടിയവര്‍ക്ക് പെരുന്നാളിന് മുന്‍പ് ഇന്ത്യയിലെത്താന്‍ കഴിയില്ല. യാത്രാ ടിക്കറ്റ് ലഭ്യമല്ലാത്തതാണ് കാരണം.
ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയും സന്നദ്ധ സംഘടനകളുമാണ് ഇതുവരെ ഭക്ഷണം വിതരണം ചെയ്തിരുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് മാറി പുതിയ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ശമ്പള കുടിശികയും സേവനാനന്തര ആനുകൂല്യങ്ങളും കോടതി വിധി അനുസരിച്ച് എംബസി വഴി തൊഴിലാളികള്‍ക്ക് ലഭ്യമാക്കും. ഇതിനായി എംബസിക്ക് പവര്‍ ഓഫ് അറ്റോര്‍ണി സമര്‍പ്പിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago