കൂടുതല്‍ കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് ഭേദമായവരില്‍ ഒരു ശതമാനം പേരില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് നെഗറ്റീവായവരുടെ ശരീരത്തില്‍ വൈറസ് ഇല്ലെങ്കിലും പലരിലും രോഗത്തിന്റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങള്‍ അവശത നേരിടാന്‍ സാധ്യതയുണ്ട്. ശ്വാസകോശം, വൃക്ക തുടങ്ങിയവയില്‍ വ്യതിയാനം മാറാന്‍ സമയമെടുക്കും. അവര്‍ക്ക് ദീര്‍ഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയും കൂടുന്നു. ഇത്തരത്തില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം സാധ്യത നിലനില്‍ക്കുന്നതിനാല്‍ ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്റൈനില്‍ തുടരാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
രോഗം ഭേദമായാലും ആരോഗ്യകരമായ ഭക്ഷണവും ഒപ്പം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. അവശത നീണ്ടുനില്‍ക്കുന്നവര്‍ ഡോക്ടര്‍മാരുടെ സേവനം തേടണം. ഹൈപ്പര്‍ ടെന്‍ഷന്‍ പോലുള്ള രോഗമുള്ളവര്‍ കൊവിഡിന് ശേഷം കൂടുതല്‍ കരുതല്‍ കാണിക്കണം. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനമുള്ള ജോലികളടക്കം ചെയ്യാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."