അനധികൃതമായി രാജ്യത്തെത്തിച്ച 63,000 വ്യാജ ഖുര്‍ആന്‍ പ്രതികള്‍ അധികൃതര്‍ പിടികൂടി
മദീന: വില്‍പ്പനക്കായി അനധികൃതമായി രാജ്യത്തേക്ക് കടത്തിയ നിരവധി വ്യാജ ഖുര്‍ആന്‍ പ്രതികള്‍ പിടികൂടിയതായി സഊദി അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെയായി ഏകദേശം 63,000 ഖുര്‍ആന്‍ പ്രതികളാണ് വ്യാജമായി കണ്ടെത്തി പിടികൂടിയത്. പ്രിന്റ് ചെയ്ത രാജ്യമോ സ്ഥലമോ രേഖപ്പെടുത്താത്ത നിലയിലാണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മദീനയില്‍ പ്രവാചക പള്ളിയോടു ചേര്‍ന്നു വില്‍പ്പനക്കായി തയ്യാറാക്കിയ 721 വ്യാജ പ്രതികള്‍ പിടികൂടിയിരുന്നു. ഇവിടെ സന്ദശനത്തിനെത്തുന്നവര്ക്ക് വില്‍പ്പനക്കായി തയ്യാറാക്കി വെച്ച നിലയിലാണ് ഇവ കണ്ടെത്തിയതെന്നു മദീന മുനിസിപ്പാലിറ്റി തലവന്‍ റമദാന് അല്‍ സഹ്റാനി പറഞ്ഞു. പിടികൂടിയ വ്യാജ ഖുര്‍ആന്‍ പ്രതികള്‍ കണ്ടുകെട്ടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും വിതരണം ചെയ്യുന്നതിനിടെ പിടികൂടിയവരെ തുടര്‍നടപടികള്‍ക്കായി അതോറിറ്റികള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."