HOME
DETAILS

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധം: കോടിയേരി

  
backup
May 14 2017 | 12:05 PM

governor-issue-news-kodiyeri-balakrishnan

തിരുവനന്തപുരം: ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ ബി.ജെ.പിയുടെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാമന്തളി കൊലപാതകത്തിന്റെ മറവില്‍ കേന്ദ്ര ഇടപെടല്‍ നടത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരേയുള്ള ഭീഷണിയെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള അഫ്‌സ്പ നിയമം കണ്ണൂരില്‍ നടപ്പാക്കണമെന്ന ബി.ജെ.പി ആവശ്യം സാമാന്യബോധമുള്ള ആരും മുഖവിലക്കെടുക്കില്ല. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാത്ത ഗവര്‍ണറെ പരസ്യമായി അധിക്ഷേപിക്കുന്ന ബി.ജെ.പി നിലപാട് തികച്ചും ഏകാധിപത്യപരമാണെന്നും കോടിയേരി പറഞ്ഞു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦

Also Read: പിണറായിയെ പേടിയെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഇറങ്ങിപ്പോണം ശോഭാ സുരേന്ദ്രന്‍

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦

രാമന്തളി സംഭവത്തോടനുബന്ധിച്ച് ബി.ജെ.പി നേതാക്കളായ ശോഭാ സുരേന്ദ്രനും എം.ടി രമേശും ഗവര്‍ണര്‍ക്കെതിരേ രംഗത്തുവന്നിരുന്നു. സംഭവത്തില്‍ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും ജസ്റ്റിസ് പി. സദാശിവം ഇറങ്ങിപ്പോകണമെന്നുമാണ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലിസില്‍നിന്ന് പുറത്താക്കി; തീവ്രവാദബന്ധം തള്ളി തിരിച്ചെടുക്കാന്‍ ട്രിബൂണലിന്റെ ഉത്തരവുണ്ടായിട്ടും രക്ഷയില്ല; നിത്യവൃത്തിക്കായി അനസ് ഇന്ന് ആക്രിക്കടയില്‍

Kerala
  •  10 days ago
No Image

അഞ്ചു വയസുകാരന്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി;  കുട്ടിക്ക് ദാരുണാന്ത്യം

National
  •  10 days ago
No Image

മാർഗദീപം സ്കോളർഷിപ്പ്: ഇനി മൂന്നുനാൾ മാത്രം; തീയതി നീട്ടണമെന്ന് ആവശ്യം

Kerala
  •  10 days ago
No Image

തെരഞ്ഞെടുപ്പുകൾ വിളിപ്പാടകലെ; വിട്ടൊഴിയാതെ വിവാദങ്ങൾ എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദന

Kerala
  •  10 days ago
No Image

പാലക്കാട് പതിവ് പോലെ വാഹന പരിശോധന; പുതുനഗരം ടൗണില്‍ വക്കീലിന്റെ കിയ സെല്‍റ്റോസ് കാര്‍ തപ്പിയപ്പോള്‍ കിട്ടിയത് അരക്കിലോ കഞ്ചാവ്

Kerala
  •  10 days ago
No Image

പീഡനപരാതിയില്‍ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  10 days ago
No Image

പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും

Kerala
  •  10 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം

uae
  •  10 days ago
No Image

ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ വയോധികരെ ജയ്ശ്രീറാം വിളിപ്പിച്ച് ഹിന്ദുത്വവാദികള്‍; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു

National
  •  10 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  10 days ago