കൊവിഡ് കാലത്തെ മടക്കം
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്‍കുന്ന നോര്‍ക്കയുടെ എന്‍ഡിപ്രേം പദ്ധതിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 4,897 പേര്‍. കഴിഞ്ഞ വര്‍ഷം ആകെ 1043 പേര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇത്രയും പേര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തത്. അതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്നു രജിസ്‌ട്രേഷന്‍.
ടാക്‌സി സര്‍വിസ് പോലുള്ള സേവന സംരംഭങ്ങളോടാണ് മുന്‍പ് മിക്കവരും താല്‍പര്യം കാണിച്ചിരുന്നത്. എന്നാല്‍ റസ്റ്ററന്റ്, ബേക്കറി, വര്‍ക്ക്‌ഷോപ്പ്, ഓയില്‍ മില്‍, കറിപൗഡര്‍ നിര്‍മാണം, സുഗന്ധവ്യഞ്ജന യൂനിറ്റുകള്‍, ചപ്പാത്തി നിര്‍മാണ യൂനിറ്റുകള്‍, ഫാമുകള്‍, സ്‌പോര്‍ട്‌സ് ഹബുകള്‍, ജിംനേഷ്യം തുടങ്ങിയ സംരംഭങ്ങളോടാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും താല്‍പര്യം.
നിലവില്‍ എന്‍ഡിപ്രേം പദ്ധതിയില്‍ 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. അത് 50 ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് നോര്‍ക്ക അറിയിച്ചു. നോര്‍ക്ക സബ്‌സിഡി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കും. ഇതിലൂടെ കൂടുതല്‍ പ്രവാസികള്‍ക്ക് മികച്ച സംരംഭങ്ങള്‍ തുടങ്ങാനാവും. പദ്ധതിക്കായി 18 കോടിയാണ് ബജറ്റില്‍ അനുവദിച്ചിരുന്നത്. ഇത് 40 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ 18 ധനകാര്യ സ്ഥാപനങ്ങളാണ് പദ്ധതിയുമായി സഹകരിക്കുന്നത്.
സംരംഭങ്ങള്‍ ആരംഭിക്കുന്ന പ്രവാസികള്‍ക്ക് 50 ലക്ഷം വരെ വായ്പ നല്‍കുന്നതിന് കെ.എഫ്.സിയുമായി നോര്‍ക്ക കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ വര്‍ഷം 5000 പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കാനാണ് നോര്‍ക്ക ലക്ഷ്യമിടുന്നതെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.
നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാത്രം 2.5 ലക്ഷം പേര്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതില്‍ 60 ശതമാനവും ജോലി നഷ്ടപ്പെട്ട് മടങ്ങിയവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."