നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍ അനുസ്മരണം നടത്തി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മോഹനചന്ദ്രന്റെ സ്മരണകളോട് അര്‍ഹമായ രീതിയില്‍ നീതി പുലര്‍ത്തുന്നതില്‍ ജന്മനാട് പരാജയപ്പെട്ടുവെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ. മോഹനചന്ദ്രന്‍ അടക്കമുളള മഹാരഥന്‍മാരുടെ സ്മരണ നിലനിറുത്താന്‍ നഗരസഭയുടെ സഹകരണത്തോടെ നെയ്യാറ്റിന്‍കര ഗ്രാമത്തില്‍ ചരിത്ര മ്യൂസിയം ആരംഭിക്കുമെന്ന് എം.എല്‍.എ പ്രസ്ഥാവിച്ചു. സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററും നിംസും സംയുക്തമായി സംഘടിപ്പിച്ച മോഹനചന്ദ്രന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കര മോഹനചന്ദ്രന്റെ സഹപ്രവര്‍ത്തകനായിരുന്ന ലളിതകല അക്കാദമി മുന്‍ ചെയര്‍മാന്‍ കാട്ടൂര്‍നാരായണപിളള മുഖ്യപ്രഭാഷണം നടത്തി.
നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍ അനുസ്മരണ യുവജനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം കവി സുമേഷ്‌കൃഷ്ണ നിര്‍വഹിച്ചു. അഭിനന്ദ എ. പദ്മന്റെ നേതൃത്വത്തില്‍ കാവ്യാര്‍ച്ചന നടന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ ഷിബു, അഡ്വ.വിനോദ്‌സെന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."