അഗതികള്‍ക്ക് സംഗീതസാന്ത്വനവുമായി വാട്‌സ് ആപ്പ് കൂട്ടായ്മ
കരുനാഗപ്പള്ളി: അഗതിമന്ദിരത്തിലെ അന്തേവാസിക്ക് സംഗീത വിരുന്നും സഹായങ്ങളും ഒരുക്കി 'മധുരിക്കും ഓര്‍മകള്‍' എന്ന സംഗീത വാട്‌സ് ആപ്പ് കൂട്ടായ്മ.
തെക്കന്‍ കേരളത്തിലെ ചില ഗായകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒക്കെയുള്ള കൊല്ലം കരുനാഗപ്പള്ളിയിലെ വാട്ട്‌സ് ആപ്പ് സംഗീത കൂട്ടായ്മയാണ് ഇത്. ഇവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചവറയിലെ ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തില്‍ തുടക്കമായത്. അഗതികള്‍ക്ക് സംഗീത സ്വാന്തനവും സഹായങ്ങളുമായി 300 റോളം അംഗങ്ങളുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എത്തുകയായിരുന്നു. വൈദ്യൂതി തടസമുണ്ടാകുമ്പോള്‍ ഇരുട്ട് നിറയുന്ന അഗതിമന്ദിരത്തിന് വെളിച്ചം പകരാന്‍ ഇന്‍ വര്‍ട്ടറും, ഭക്ഷണം പാചകം ചെയ്യാനുള്ള പാത്രങ്ങളും ,വസ്ത്രങ്ങളുമൊക്കെ ഇവര്‍ സഹായമായി നല്‍കി.സ്റ്റാര്‍ സിംങ്ങറിലൂടെലൂടെ ശ്രദ്ധേയനായ ഗായകനും ഗ്രൂപ്പ് അംഗവുമായ ഇമ്രാന്റെ നേതൃത്വത്തിലായിരുന്നു സംഗീത വിരുന്ന്.
ആലംബഹീനരായ അഗതികളുടെ കണ്ണീരിന്റെ കഥകള്‍ കേട്ട് അവരെ സ്വാന്തന പെടുത്തിയും ഉച്ചഭക്ഷണത്തിലും പങ്കെടുത്താണ് സംഗീതത്തെ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ മടങ്ങിയത്.അഭയ കേന്ദ്രത്തില്‍ തുടക്കമിട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുവാനായി സ്‌നേഹതണല്‍ എന്ന പേരില്‍ മറ്റൊരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിനും ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."