സഹായഹസ്തവുമായി നാട്ടുകാര്‍ സഫലമായത് സൗമ്യയുടെ വിവാഹസ്വപ്നം
വെഞ്ഞാറമൂട്: സാമൂഹിക ഇടപെടലിനെത്തുടര്‍ന്ന് നിര്‍ധന കുടുംബാംഗമായ യുവതിയുടെ വിവാഹസ്വപ്നം സഫലമായി.
സാമ്പത്തിക പ്രശ്നങ്ങളില്‍ തട്ടി പ്രായം കഴിഞ്ഞിട്ടും വിവാഹസ്വപ്നം മനസിലൊതുക്കി കഴിഞ്ഞിരുന്ന നിര്‍ധന കുടുംബാംഗമായ പ്ലാവോട് സ്വദേശി സൗമ്യയുടെ വിവാഹമാണ് എല്ലാ ചെലവും ഏറ്റെടുത്ത് നാട്ടുകാര്‍ നടത്തിയത്. പൊതുപ്രവര്‍ത്തകരായ ചിലര്‍ മുന്‍കൈയെടുത്ത് അനുയോജ്യനായ വരനെ കണ്ടെത്തുകയും ഇന്നലെ അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് മതാചാരപ്രകാരം വലിയകട്ടയ്ക്കാല്‍ മൈലക്കുഴി സ്വദേശിയായ സുരേഷ്, സൗമ്യയുടെ കഴുത്തില്‍ മിന്നുകെട്ടുകയുമായിരുന്നു.
ഡി.കെ മുരളി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം വൈ.വി ശോഭകുമാര്‍, ചലച്ചിത്ര-സീരിയല്‍ നടന്മാരായ ജോബി, മൈലയ്ക്കല്‍ സലീം, തിരക്കഥാകൃത്ത് അശോക്ശശി, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീനാബീവി, ജനമൈത്രി പൊലിസ് കോ-ഓര്‍ഡിനേറ്റര്‍ ഷെരീര്‍ വെഞ്ഞാറമൂട്, പഞ്ചായത്ത് അംഗം എസ്. അനില്‍, പൊതുപ്രവര്‍ത്തകരായ കെ. മീരാന്‍, പ്രഫ. ആര്. രമേശന് നായര്‍, ഷിബു മക്കാംകോണം എന്നിവര്‍ വധു വരന്മാരെ അനുഗ്രഹിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."