തിരുവാതിര പഠനവുമായി വനിതാഗ്രന്ഥശാലയുടെ വേറിട്ട മാതൃക
കരുനാഗപ്പള്ളി: പുരാതന കലകളെപുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഒരു വനിതാഗ്രന്ഥശാല നടത്തുന്ന തിരുവാതിര പഠന ക്ലാസ് ശ്രദ്ധേയമാകുന്നു. തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്ക് ഇ.എം.എസ് സ്മാരക വനിതാഗ്രന്ഥശാലയാണ് വേറിട്ട പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമാകുന്നത്.
കുട്ടികളെയും മുതിര്‍ന്നവരെയും പ്രത്യേകം ടീമായി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. നിലവില്‍ ഗ്രന്ഥശാലയില്‍ മികച്ച ഒരു തിരുവാതിര സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ലൈബ്രറി കൗണ്‍സിലിന്റെ സാംസ്‌കാരിക ജാഥയിലുള്‍പ്പടെ നിരവധി വേദികളില്‍ ഈ സംഘം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനം കൂടുതല്‍ വനിതകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രന്ഥശാലാ ഭാരവാഹികള്‍ പറഞ്ഞു.
ബാലവേദി കുട്ടികള്‍ക്കായി ചിത്രരചനാ പരിശീലനമുള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങളും ഗ്രന്ഥശാല നടത്തി വരുന്നുണ്ട്. ഈ ഗ്രന്ഥശാലയിലെ ലൈബ്രേറിയന്‍ ടി. രഞ്ജിനിയ്ക്ക് മികച്ച ലൈബ്രേറിയുള്ള പ്രൊഫ. കല്ലട രാമചന്ദ്രന്‍ അവാര്‍ഡും ലഭിച്ചിരുന്നു. തിരുവാതിര പരിശീലനത്തിന്റെ ഉദ്ഘാടനം ബാലവേദി കുട്ടികള്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് നിര്‍വഹിച്ചത്. ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ പ്രസിഡന്റ് ദീപ അധ്യക്ഷയായി. സെക്രട്ടറി സൈനബാ കുഞ്ഞ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം ബിജിസുനില്‍കുമാര്‍, കൊല്ലിച്ചിരേത്ത് മോഹനന്‍, ടി.രഞ്ജിനി, ലിബി അജയന്‍, ചന്ദ്രിക, പ്രീതി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."