HOME
DETAILS
MAL
ക്യാംപില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടുന്നില്ലെന്ന് പരാതി
backup
September 14 2018 | 04:09 AM
പൂച്ചാക്കല്‍: ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടുന്നില്ലെന്ന് തൈക്കാട്ടുശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് അര്‍ഹതപ്പെട്ടവര്‍ക്ക് തുക എത്തുവാന്‍ വൈകുന്നത്.
ഇതിനെതിരേ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുവാന്‍ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് സിബി ജോണ്‍ അധ്യക്ഷനായി. കെ.പി കൃഷ്ണന്‍നായര്‍, പുഷ്പാംഗദന്, രാധാകൃഷ്ണന് നിലച്ചിറ, എന്‍.പി പ്രദീപ്, വിജയകുമാരി, ഗംഗാദേവി, റജിമോന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."