കുട്ടനാട്ടിലെ ജനങ്ങള്‍ക്ക്് ആശ്വാസ പദ്ധതികളുമായി ഡല്‍ഹി കേന്ദ്രമായുള്ള സാമൂഹിക സംഘടനകളുടെ കൂട്ടായ്മ
ആലപ്പുഴ: പ്രളയാനന്തരം ഏറെ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക്് ആശ്വാസ പദ്ധതികളുമായി ഡല്‍ഹി കേന്ദ്രമായുള്ള സാമൂഹിക സംഘടനകളുടെ കൂട്ടായ്മ. സൊസൈറ്റി ഫോര്‍ ആക്ഷന്‍ ഇന്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്, റൈസ് എഗന്‍സ്റ്റ് ഹംഗര്‍ എന്നീ സംഘടനകളാണ് ശുദ്ധജല പ്ലാന്റുകള്‍, പോഷകധാന്യവിതരണം, തുടര്‍ മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ഇല്ലാത്ത നീലംപേരൂര്‍, കാവാലം പഞ്ചായത്തുകളിലാണ് പ്രാഥമിക ഘട്ടത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എസ്.എ.സി.എച്ച് സി.ഇ.ഒ കെ.പി രാജേന്ദ്രന്‍, പ്രോജക്ട് മാനേജര്‍ രാജന്‍ മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യമായി നീലംപേരൂര്‍ പഞ്ചായത്തിലെ ചെറുകരയില്‍ പ്രവര്‍ത്തനം നിലച്ചുകിടന്ന ആര്‍.ഒ പ്ലാന്റ് ഉപയോഗയോഗ്യമാക്കി നാടിന് സമര്‍പ്പിക്കും. ഇതിന്റെ ഉദ്ഘാടനവും ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും ചെറുകര എസ്.എന്‍.ഡി.പി ഹാളില്‍ ഇന്ന് വൈകിട്ട് നാലിന് നടക്കും. എസ്.എ.സി.എച്ച് സി.ഇ.ഒ കെ.പി രാജേന്ദ്രന്‍, റൈസ് എഗന്‍സ്റ്റ് ഹംഗര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോള മഹാപത്ര എന്നിവര്‍ പങ്കെടുക്കും. വിവിധ പ്രദേശങ്ങളിലായി രണ്ടായിരം കുടുംബങ്ങള്‍ക്ക് പോഷകാഹാര ധാന്യം വിതരണം ചെയ്യും. മൂന്ന് സ്ഥലങ്ങളില്‍ ആര്‍.ഒ പ്ലാന്റുകള്‍ നിര്‍മിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നീലംപേരൂര്‍, കാവാലം പഞ്ചായത്തുകളിലായി തുടര്‍ച്ചയായി 15 മെഡിക്കല്‍ ക്യാംപുകള്‍ നടത്തുന്ന പരിപാടിയും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."