മൂന്നാര്‍ പുഷ്പമേളയ്ക്ക് തിരക്കേറുന്നു
മൂന്നാര്‍: മൂന്നാര്‍ പുഷ്പമേളയ്ക്ക് ജനത്തിരക്കേറി. മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ നടക്കുന്ന മൂന്നാര്‍ പുഷ്പമേള ഒരുലക്ഷത്തിലധികം പേര് ഇതുവരെ കണ്ടു മടങ്ങി. ജനത്തിരക്ക് ഏറിയതോടെ ഒരാഴ്ചത്തേക്കുകൂടി പുഷ്പമേള നീട്ടി. വരുന്ന ഞായറാഴ്ച സമാപിക്കും. കേരളത്തില്‍ സ്കൂള്‍ അവധിയും തമിഴ്നാട്ടില്‍ അഗ്നിനക്ഷത്രം കാരണം ചൂട് ഏറിയതും മൂന്നാറിലേക്കു സന്ദര്‍ശകര്‍ കൂടുതലായി എത്താന്‍ കാരണമായി.
സന്ധ്യമുതല്‍ സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നുണ്ട്. വൈദ്യുതി അലങ്കാരവും തട്ടുകടകളും ഗാനമേളയും ഉള്ളതിനാല്‍ രാത്രി ഒന്പതുവരെ നല്ല തിരക്കാണു പാര്‍ക്കില്‍. കുട്ടികള്‍ക്കുള്ള വിനോദ പരിപാടിക്കും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. തിരക്കു വര്‍ധിച്ചതാണു ഫ്ലവര്‍ ഷോ ഒരാഴ്ചത്തേക്കു നീട്ടാന്‍ കാരണമായത്. നിരവധി വിദേശ - സ്വദേശ സഞ്ചാരികളും പുഷ്പമേള സന്ദര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."