7000 വീടുകളുടെ വൈദ്യുതീകരണത്തിന്് സൗജന്യ കിറ്റുകളുമായി പോളിക്യാബ്
കൊച്ചി: പ്രളയ ദുരിതത്തില്‍ കൈത്താങ്ങായി പൂര്‍ണമായി തകര്‍ന്ന 7000 വീടുകളുടെ വൈദ്യുതീകരണത്തിന് പോളിക്യാബ്് ഇലക്ട്രിക് കിറ്റുകള്‍ സൗജന്യമായി നല്‍കും. വീടുകള്‍ വൈദ്യുതീകരിക്കാന്‍ ആവശ്യമായ സാമഗ്രികളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വയര്‍ കേബിള്‍ മേഖലയിലെ മുന്‍നിര ഉല്‍പാദകരാണ് പോളി ക്യാബ്. കൂടാതെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് സെപ്തംബര്‍ 11 മുതല്‍ ഒക്ടോബര്‍ 10 വരെ പ്രത്യേക ഡിസക്കൗണ്ടുകളും കമ്പനി നല്‍കുന്നുണ്ട്. പ്രളയവേളയില്‍ കെ.എസ്.ഇ.ബിയുമായി സഹകരിച്ച് 3000 വീടുകളില്‍ താല്‍ക്കാലികമായി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും പോളിക്യാബിലെ ജീവനക്കാര്‍ സന്നദ്ധരായി.
കമ്പനി പ്രഖ്യാപിച്ച ഡിസക്കൗണ്ടുകള്‍ എല്ലാ റീട്ടെയില്‍ ഡീലര്‍ ഔട്ട് ലറ്റുകളിലും ലഭിക്കുമെന്ന് പോളിക്യാബ് വയേഴസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് എം. സെബാസ്റ്റ്യന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2803285, 18002670008 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."