ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവുമായി വൈദ്യര് അക്കാദമി
കൊണ്ടോട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാസഹരണത്തിനായി കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് അക്കാദമി നടത്തുന്ന ആര്‍ക്കും പാടാം പട്ടുവണ്ടി ശ്രദ്ധേയമാകുന്നു. ലോക സാക്ഷരതാ ദിനമായ എട്ടിന് രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ കൊണ്ടോട്ടി അങ്ങാടിയില്‍ ആര്‍ക്കും പാടാം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഗ്രാമങ്ങളിലൂടേയും ചെറിയ അങ്ങാടികളിലൂടേയും ഊരുചുറ്റി പഞ്ചദിന പാട്ടുവണ്ടി മുന്നേറുന്നത്.
13 മണിക്കൂര്‍ പാട്ടു പാടി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍നിന്ന് 63,288 രൂപ പിരിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് 11 മുതല്‍ 15 വരെ പഞ്ചദിന പാട്ടു വണ്ടി മറ്റിടങ്ങളിലും പ്രയാണം നടത്തുന്നത്. ഓരോ പ്രദേശത്തേയും നാട്ടിലെ പാട്ടുകാര്‍ ഒത്തുചേര്‍ന്ന് പാട്ടുപാടി പണം പിരിക്കുന്ന പ്രയാണമാണ് നടക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തെപ്പറ്റി അന്നെഴുതപ്പെട്ട പാട്ട് പാടി വി.എം കുട്ടി ഉദ്ഘാടനം ചെയ്തതോടെയാണ് പാട്ടുവണ്ടി ഓടിതുടങ്ങിയത്. തുടര്‍ന്ന് രണ്ടുദിവസം ഒന്‍പത് കേന്ദ്രങ്ങളില്‍നിന്നായി 34,888 രൂപ സമാഹരിച്ചു. ഇന്നലെ വരെയായി 1,08,341 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചതായി അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് പറഞ്ഞു.
16 കേന്ദ്രങ്ങളില്‍ കൂടി പര്യടനം നടത്തി ശനിയാഴ്ച പള്ളിക്കല്‍ ബസാറില്‍ സമാപിക്കും. പ്രദേശത്തെ ക്ലബ് പ്രവര്‍ത്തകരുടെ നിസ്സീമമായ സഹകരണമാണ് അക്കാദമിക്ക് ലഭിക്കുന്നത്.
പാട്ടിന്റെ പാരമ്പര്യമുള്ള കൊണ്ടോട്ടിയില്‍ പാട്ടു പാടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തുന്ന വൈദ്യര് അക്കാദമിയുടെ പ്രവര്‍ത്തനം വേറിട്ടകാഴ്ചയാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."