HOME
DETAILS

മേപ്പയ്യൂര്‍ ടൗണില്‍ നിയമവിരുദ്ധ നിര്‍മാണം: പഞ്ചായത്ത് അനുമതിയോടെയെന്ന് യൂത്ത് ലീഗ്

  
backup
September 14 2018 | 05:09 AM

%e0%b4%ae%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af

മേപ്പയ്യൂര്‍: ടൗണിലെ നിയമവിരുദ്ധ കെട്ടിടനിര്‍മാണങ്ങള്‍ പഞ്ചായത്തിന്റെ അനുമതിയോടെയെന്ന് യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മേപ്പയ്യൂര്‍ ടൗണില്‍ ഒട്ടേറെ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നത് പഞ്ചായത്ത് അധികൃതരും ഭരണകക്ഷിയില്‍പെട്ട ചില നേതാക്കളും ഒത്താശ ചെയ്തതു കൊണ്ട് മാത്രമാണ്.
പൊതുനിരത്തില്‍നിന്ന് ചട്ടപ്രകാരമുള്ള നിശ്ചിത അകലം പാലിക്കാതെയാണ് ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. പഞ്ചായത്ത് അംഗീകരിച്ച പ്ലാനില്‍നിന്ന് വിത്യസ്തമായി നിര്‍മിച്ച കെട്ടിട സമുച്ചയങ്ങളാണ് പലതും. അതേസമയം വയലും തണ്ണീര്‍ത്തടവും നികത്തിയ സ്ഥലത്ത് കെട്ടിട നിര്‍മാണത്തിനു താല്‍ക്കാലിക അനുമതിയും നല്‍കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ചട്ടലംഘനം വ്യക്തമായിട്ടും പ്രതിപക്ഷ യുവജന സംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനധികൃത കെട്ടിടങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാതെ പഞ്ചായത്ത് ഭാരവാഹികളും ഒരു വിഭാഗം ഉദ്യോഗസ്ഥരും ഉടമകളുമായി ഒത്തുകളിക്കുകയാണ്.
പേരാമ്പ്ര-പയ്യോളി റോഡ് നവീകരണത്തിന്റെ ഭാഗമായി പൊതുഭൂമിയിലുള്ള കൈയേറ്റങ്ങള്‍ വ്യാപകമായി ഒഴിപ്പിച്ചപ്പോഴും ഭരണകക്ഷി നേതാക്കളില്‍ ചിലരുടെ സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മേപ്പയ്യൂര്‍ ടൗണില്‍ സ്വീകരിച്ചിട്ടുള്ളത്. പഞ്ചായത്തിന് വേണ്ടി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് 1986ല്‍ അക്വിസിഷന്‍ നടത്തിയ ഭൂമിയില്‍ സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിച്ചിരുന്നു. അനധികൃതമായി നിലനില്‍ക്കുന്ന ഈ കെട്ടിടത്തിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന ആളില്‍നിന്ന് നികുതി സ്വീകരിച്ചതിലും ദുരൂഹതയുണ്ട്.
അധികൃതരുടെ നിരുത്തരവാദ നിലപാടിനെതിരേ ബഹുജന പ്രക്ഷോഭത്തിനു മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് കെ.എം.എ അസീസ്, ജനറല്‍ സെക്രട്ടറി ആഷിദ് ചാവട്ട്, ട്രഷറര്‍ ലബീബ് അഷ്‌റഫ് എന്നിവര്‍ മുന്നറിയിപ്പു നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago