കൂമ്പാറയില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നടപടിയെടുക്കാതെ അധികൃതര്‍
കൂടരഞ്ഞി: കൂമ്പാറയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതായി നാട്ടുകാര്‍. പയ്യടി പറമ്പില്‍ മുനീര്‍ ദാരിമി, പൈക്കാട്ട് ജോളി മാസ്റ്റര്‍, തരുവിള പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ എന്നീ കര്‍ഷകരുടെ കൃഷികളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. മരച്ചീനി, ചേമ്പ്, ചേന, കാച്ചില്‍, വാഴകള്‍, റബര്‍ മരങ്ങളിലെ ചിരട്ടകള്‍ മുതലായവയാണ് കൂടുതലായും നശിപ്പിക്കുന്നത്. റബര്‍ മരങ്ങള്‍ക്ക് കുത്തേല്‍ക്കുന്നതും റബര്‍ തൈകള്‍ നശിപ്പിക്കുന്നതും പതിവാണ്.
രാത്രി ഒന്‍പതിന് ശേഷം മുതല്‍ പുലരുവോളം കാട്ടുപന്നികള്‍ കൃഷിയിടങ്ങളില്‍ സൈ്വരവിഹാരം നടത്തുകയാണ്. കാട്ടുപന്നികളെ കണ്ട് വീട്ടിലെ നായ കുരക്കാറുണ്ടെങ്കിലും പുറത്തിറങ്ങിയാല്‍ ആക്രമിക്കുമെന്ന ഭയവുമുണ്ട്. കാട്ടുപന്നി വന്യജീവിയായതും നിയമം കര്‍ക്കശമാക്കിയതും തങ്ങളുടെ നില പരുങ്ങലിലാക്കിയെന്നും കര്‍ഷകര്‍ പറയുന്നു. കൂമ്പാറയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നു മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ തിരിച്ചു വന്നപ്പോള്‍ കൃഷികള്‍ ഒന്നുപോലും ബാക്കിയുണ്ടായിരുന്നില്ല. വര്‍ധിച്ചു വരുന്ന കാട്ടുപന്നി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."