ബജറ്റിനെ ഉദ്യോഗസ്ഥര്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ആക്ഷേപം: വ്യാപാരി സമൂഹത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം
പാലക്കാട് : ധനമന്ത്രി ഡോ.തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച പലകാര്യങ്ങളും നടപ്പിലാക്കുന്ന ഘട്ടത്തില്‍ ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വളച്ചൊടിക്കുകയൊ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്‌തെന്ന് വ്യാപാരി സമൂഹത്തിന്റെ പരാതി.
സൂജി, റവ, ആട്ട, മൈദ, ബസ്മതി അരി, വെളിച്ചെണ്ണ മുതലായ ഭക്ഷ്യധാന്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി 1976 ലെ വെയ്റ്റ് ആന്‍ഡ് മെഷര്‍മെന്റ് ആക്ട് പ്രകാരം എം.ആര്‍.പി രേഖപ്പെടുത്തിയ പാക്കറ്റുകള്‍ക്കാണ് എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ ആക്ട് പ്രകാരം അഞ്ചുകിലോ വരെയാണ് എം.ആര്‍.പി രേഖപ്പെടുത്തേണ്ട പാക്കറ്റുകളായി നിജപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ അഞ്ചില്‍ കൂടുതല്‍ കിലോഗ്രാമുള്ള പാക്കറ്റുകള്‍ 50, 75 കിലോ വീതമുള്ളതാണെങ്കിലും പാക്കറ്റുകളാണെന്നതിനാല്‍ ഇതേ നിയമം ബാധകമാണെന്നാണ് വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ വാദം. 1976 ലെ വെയ്റ്റ് ആന്‍ഡ് മെഷര്‍മെന്റ് ആക്ട് പ്രകാരം അഞ്ചുകിലോ വരെയുള്ള പാക്കറ്റുകളില്‍ എം.ആര്‍.പി രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് വ്യാപാരികളുടെ നിലപാട്.
അതുകൊണ്ടുതന്നെ അഞ്ചുകിലോയില്‍ കൂടുതല്‍ തൂക്കമുള്ള പാക്കറ്റുകളിന്മേല്‍ ഈനികുതി പിരിക്കരുതെന്നും വ്യാപാരികള്‍ വാദിക്കുന്നു. അഞ്ചുകിലോ വരെയുള്ള പാക്കറ്റുകളില്‍ പരമാവധി വില്‍പ്പന വില രേഖപ്പെടുത്തിയാല്‍ മതിയെന്ന നിയമം ഉണ്ടായിട്ടും അതില്‍ കൂടുതല്‍ തൂക്കമുള്ള പാക്കറ്റുകളില്‍ വില രേഖപ്പെടുത്തുന്നത് അമിതലാഭം പ്രതീക്ഷിച്ച് ഉപഭോക്താവിനെ കച്ചവടക്കാര്‍ പലവില വാങ്ങി ബുദ്ധിമുട്ടിക്കരുതെന്നുകൂടി ഉദ്ദേശിച്ചാണ്.
എന്നിട്ടും ബജറ്റിലെ നികുതി നിര്‍ദേശത്തിന്റെ പേരില്‍ വ്യാപാരികളെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്നാണ് വ്യാപാരികള്‍ പരാതി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."