സുരക്ഷാധാര ധനസഹായ വിതരണം നാളെ കോഴിക്കോട്ട്
തിരൂരങ്ങാടി: തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ കേരള പ്രവാസിലീഗ് ആവിഷ്കരിച്ച സുരക്ഷാധാര പ്രവാസി സെക്യൂരിറ്റി സ്കീം ധനസഹായവിതരണം നാളെ കാലത്ത് 10.30 ന് കോഴിക്കോട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
പ്രഥമ ഘട്ടത്തില്‍ പ്രവാസി ലീഗില്‍ സ്ഥിരാംഗത്വം എടുത്തവരില്‍ നിന്നും 40 പേര്‍ക്കാണ് 12 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്യുക. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.പി.ബാവ ഹാജിക്കുള്ള ഉപഹാര സമര്‍പ്പണവും തങ്ങള്‍ നിര്‍വഹിക്കും.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് , ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറി അഡ്വ. പി.എം.എ.സലാം, മഞ്ഞളാംകുഴി അലി എം.എല്‍.എ, അബ്ദുറഹ്മാന് രണ്ടത്താണി, ഉമര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, വിവിധ രാഷ്ട്രങ്ങളിലെ കെ.എം.സി.സി. നേതാക്കളായ കെ.പി.മുഹമ്മദ് കുട്ടി, ഇബ്രാഹിം എളേറ്റില്‍, സയ്യിദ് വി.എസ്.എച്ച് തങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."