നാല് മാസമായി ഇവിടെ ലൈന്‍വെള്ളമില്ല
പട്ടാമ്പി: നഗരസഭയിലെ കിഴായൂര്‍ കോളേര്‍കുന്ന് കോളനിയില്‍ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണാത്തതിനെതിരേ വീട്ടമ്മമാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു.
ഏക ആശ്രയമായിരുന്ന പൈപ്പ് ലൈനില്‍ വെള്ളം നിശ്ചലമായിട്ട് നാല് മാസമായെന്ന് പ്രദേശവാസികള്‍ പറയുന്നു.
കിഴായൂര്‍ ഗവ.യു.പി സ്‌കൂളിന് സമീപ പ്രദേശമായ ഇവിടങ്ങളില്‍ കുടിവെള്ളക്ഷാമം നേരത്തെ തന്നെ അനുഭവപ്പെട്ടിരുന്നു.
പ്രദേശത്ത് ജലലഭ്യത കുറവുള്ള സ്ഥലമായതിനാല്‍ മീറ്ററുകള്‍ക്കപ്പുറത്ത് നിന്നാണ് പൈപ്പ് ലൈനില്‍നിന്ന് വെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ വേനല്‍ രൂക്ഷമായതോടെ പ്രേദശത്ത് ജലലഭ്യതയുടെ കുറവ് കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
സൗജന്യകുടിവെള്ള വിതരണക്കാര്‍ ഒരു വീടിന് അഞ്ച് കുടം വെള്ളം മാത്രം നിറച്ച് കൊടുക്കുന്നുണ്ടെങ്കിലും ദൈനംദിന ചര്യകള്‍ക്ക് വെള്ളം മതിയാകുന്നില്ല.
400 രൂപ കൊടുത്ത് 1000 ലിറ്റര്‍ വെള്ളം വാങ്ങിയാണ് കോളനി നിവാസികള്‍ രൂക്ഷമായ ജലക്ഷാമത്തെ നേരിടുന്നത്.
അതിനാല്‍ തന്നെ നിലവിലുള്ള പൈപ്പ് ലൈനുകളില്‍ വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നഗരസഭയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെയായിട്ടും നടപടി എടുത്തിട്ടില്ലെന്ന് നിരത്തിവെച്ച പാത്രങ്ങള്‍ ചൂണ്ടികാട്ടി കോളനിനിവാസികള്‍ പരിതപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."