ഖത്വീബുമാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം: ജംഇയ്യത്തുല്‍ ഖുത്വബാഅ്
തൊഴിയൂര്‍: ജില്ലയിലെ ഖത്തീബുമാര്‍ക്ക് ക്ഷേമനിധി ഫണ്ട് ഏര്‍പ്പെടുത്താനും, ഭവന നിര്‍മാണം, വിവാഹം, ചികിത്സാ സഹായം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി ആവശ്യങ്ങള്‍ക്ക് ധനസഹായം നല്കുവാനും വിവിധ ആവശ്യങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്കുവാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 2017 ജൂലൈ 18ന് രാവിലെ 10 മണിക്ക് എരുമപ്പെട്ടി റംലി ഓര്‍ഫനേജില്‍ വെച്ച് ജില്ലാ ഖത്തീബ് സംഗമം സംഘടിപ്പിക്കുവാനും വിശദമായ ബയോഡാറ്റകള്‍ നല്കി ജില്ലയിലെ ഖത്തീബുമാരുടെ വിവര ശേഖരണം നടത്തുവാനും, ഓരോ മഹല്ലില്‍ കൂടുതല്‍ കാലം ഖത്തീബായി സേവനമനുഷ്ടിച്ചവരെ സംഗമത്തില്‍ ആദരിക്കാനും യോഗം തീരുമാനിച്ചു. സുന്നി മഹല്ല് ഫെഡറേഷന് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി യോഗം ഉദ്ഘാടനം ചെയ്തു. ഖുത്വബാഅ് ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ സുലൈമാന്‍ ദാരിമി ഏലംകുളം അധ്യക്ഷനായി. എസ്.എം.എഫ് സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപറമ്പ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.എഫ് ജില്ലാ വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ കല്ലേപാടം, ഖുത്വബാഅ് വര്‍ക്കിംഗ് പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍, വര്‍ക്കിംഗ് സെക്രട്ടറി യൂസുഫ് ദാരിമി, ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ റഹ്മാനി, കെ.കെ അബ്ദുള്‍സലാം ദാരിമി, അബ്ദുള്‍ കരീം ഫൈസി, മുഹമ്മദ് ബഷീര്‍ ബാഖവി, ഇസ്മാഈല്‍ ദാരിമി, സുബൈര്‍ യമാനി, സുലൈമാന്‍ ദാരിമി, സലീം ഫൈസി അടിമാലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."