ഹൂതി മിസൈലാക്രമണം; സഊദി വനിതക്ക് പരുക്ക്
റിയാദ്: യമനുമായി അതിർത്തി പങ്കിടുന്ന നജ്റാനിലേക്ക് യമനിലെ വിമത വിഭാഗമായ ഹൂതികൾ വീണ്ടും മിസൈലാക്രമണം നടത്തി. വ്യാഴാഴ്ച്ച വൈകീട്ടാണ് ഹൂതി വിമതരുടെ മിസൈലാക്രമണം ഉണ്ടായത്. വൈകീട്ട് നടന്ന ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ ആർക്കും പരിക്കില്ല. മിസൈൽ ആകാശത്തു വെച്ച് തന്നെ തകർക്കാനായാതിനാൽ അപകടം കൂടാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം, വ്യാഴാഴ്ച രാവിലെ നജ്റാൻ ലക്ഷ്യമാക്കി ഹൂതികൾ റോക്കറ്റാക്രമണവും നടത്തിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റോക്കറ്റാക്രമണത്തിൽ സഊദി വനിതക്ക് പരുക്കേറ്റതായി സിവിൽ ഡിഫൻസ് നജ്റാൻ മേഖല വക്താവ് ക്യാപ്റ്റൻ അബ്ദുൽഖാലിഖ് അൽ ഖഹ്താനി പറഞ്ഞു. പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
ഹൂതികൾക്കെതിരെ സഖ്യ സേന ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ സഊദിക്കെതിരെ ഹൂതി വിമതർ നടത്തുന്ന ബാലിസ്റ്റിക് മിസൈലാക്രമണം 191 ആയി ഉയർന്നതായി സഖ്യ സേന അറിയിച്ചു. സഊദിക്കെതിരെ ഹൂതികൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഐക്യ രാഷ്ട്ര സഭയുടെ 2216, 2231ണ് കരാറുകൾക്കെതിരാണെന്നും ഇറാനാണ് ഹൂതികളുടെ ആക്രമണങ്ങൾക്ക് പിന്നിലെന്നും സഖ്യ സേന ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."