വിയ്യൂര്‍ ജയിലില്‍ 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കും കൊവിഡ്
അത്താണി: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ദിവസം 4 തടവുകാര്‍ക്കും ഒരു ജീവനക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കും രോഗം കണ്ടെത്തി. കൊവിഡിനെ തുടര്‍ന്ന് നിരവധി തടവുകാര്‍ പരോളിലാണ്. 400 തടവുപുള്ളികള്‍ മാത്രമാണ് ഇപ്പോള്‍ ജയിലിലുള്ളത്.
ജൂണ്‍ മാസത്തിലും വിയ്യൂര്‍ ജയിലില്‍ നിന്ന് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അസി. പ്രിസണ്‍ ഓഫിസര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തടവുകാരിലേക്ക് രോഗം പടരാതിരിക്കാന്‍ കടുത്ത ജാഗ്രത സ്വീകരിച്ചിരുന്നു. ജാഗ്രതയിലെ വീഴ്ചയാണ് ഇപ്പോഴത്തെ ഗുരുതരാവസ്ഥക്ക് കാരണമെന്ന വിലയിരുത്തലും ശക്തമാണ്.
ജയിലിലെ മുഴുവന്‍ അന്തേവാസികളിലും കൊവിഡ് പരിശോധന നടത്തുമെന്നും ജയിലില്‍ ജാഗ്രത ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായും ഡി.എം.ഒ ഡോ.കെ.ജെ റീന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."