HOME
DETAILS

എലിപ്പനി: മണത്തലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

  
backup
September 14 2018 | 06:09 AM

%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0


ചാവക്കാട്: മണത്തലയില്‍ എലിപ്പനി ബാധിച്ച് വയോധിക മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
വ്യാഴാഴ്ച്ച മണത്തല പുളിച്ചിറക്കെട്ട് പ്രദേശത്തെ 93 വീടുകളില്‍ ചാവക്കാട് താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ പനി പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷന്‍, ബോധവല്‍ക്കരണം എന്നിവയും സംഘടിപ്പിച്ചു.
നഗരസഭാ കൗണ്‍സിലര്‍ പി.ഡി സുരേഷ് ബാബു, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി അജയ് കുമാര്‍ എന്നിവരുടെ നേതൃത്വലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസം എലിപ്പനി വരാതിരിക്കാനുള്ള ഡോക്‌സി സൈക്ലിന്‍ മരുന്ന് വിതരണവും ചെയ്തു. ബുധനാഴ്ച്ച എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മണത്തലയില്‍ താമസിച്ചിരുന്ന പാലക്കാട് തത്തമംഗലം സ്വദേശി വയോധിക മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്.
കെ. ബിനോജ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ പി.എസ്. മേരി, ഒ. ആതിര, ആര്‍. രേവതി, എസ്.ആര്‍. രശ്മി, ആഷാ പ്രവര്‍ത്തകരായ രമണി, ഹേന എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. വെള്ളിയാഴ്ച്ച രാവിലെ 10ന് പ്രദേശത്ത് സൗജന്യ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ സെമിനാറുമുണ്ടാകുമെന്ന് ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ അജയ് കുമാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago