പൊന്നുവിളയിക്കാന്‍ എട്ട് ഏക്കര്‍ തരിശുഭൂമി
ഒറ്റപ്പാലം : കേരള കൃഷി വകുപ്പിന്റെ ധനസഹായത്തോടെയും, അമ്പലപ്പാറ കൃഷിഭവന്റ സഹകരണത്തോടെ തരിശുഭൂമി യില്‍ രണ്ടാംവിള ആരംഭിച്ചു.
അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ കണ്ണമംഗലം വാര്‍ഡില്‍ തരിശായി കിടന്നിരുന്ന കാരൊള്ളി വിജയലക്ഷ്മി അമ്മയുടെ ഉടമസ്ഥതയിലുള്ള 3 ഏക്കര്‍ ഇരുപ്പൂവല്‍ കൃഷിസ്ഥലത്ത് രണ്ടാം വിളയായി പൊന്മണിവിത്ത് ഞാറ്റടി തയ്യാറാക്കി കൃഷി ഭൂമിയില്‍ നടീല്‍ നടത്തി. ഞാറ് നടീല്‍ പ്രവൃത്തിയുടെ ഉദ്ഘാടനം പാടത്ത് ഞാറുനട്ടു കൊണ്ട് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സദാനന്ദന് മാസ്റ്റര്‍ അധ്യക്ഷനായി. അമ്പലപ്പാറ കൃഷി ഓഫിസര്‍ ഫ്ളെമിന് സേവ്യര്‍ സ്വാഗതം പറഞ്ഞു. അമ്പലപ്പാറ കൃഷിഭവനു കീഴില്‍ ഏറ്റവും കൂടുതല്‍ തരിശുഭൂമി കൃഷിയോഗ്യമാക്കുന്നത് കണ്ണമംഗലം വാര്‍ഡിലാണ്. കണ്ണമംഗലത്ത് എട്ട് ഏക്കറോളം തരിശുഭൂമിയില്‍ കൃഷിയിറക്കുന്നത് വാര്‍ഡു മെമ്പര്‍ സദാനന്ദന് മാസ്റ്ററുടെ നേതൃത്വത്തിലാണ് .കൃഷി അസിസ്റ്റന്റുമാരായ പ്രമോദ് കൃഷ്ണന്,സുനില്‍ കുമാര്‍, കണ്ണമംഗലം പാടശേഖര സമിതി ഭാരവാഹികള്‍, തൊഴിലുറപ്പ് മാറ്റ് ലീലാവതി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."