വാളയാര്‍ സമരത്തിലിരിക്കുന്ന അമ്മയെ സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല
വാളയാര്‍: പീഡനത്തിരയായി കൊല്ലപ്പെട്ട ബാലികമാരുടെ അമ്മയുടെ സമരത്തില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനും മന്ത്രി എ.കെ ബാലനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല ഉന്നയിച്ചത്.
വാളയാറില്‍ സഹോദരികളായ കുരുന്നുകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ കണ്ടുപിടിക്കാതെ അച്ഛന്റെ തലയില്‍ കുറ്റം കെട്ടിവയ്ക്കാനാണ് കേസ് അന്വേഷിച്ച ഡി.വൈഎസ്.പി ആസൂത്രണം ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും നിന്ദ്യമായ പ്രവൃത്തി ചെയ്ത പൊലിസ് ഉദ്യോഗസ്ഥന് പ്രൊമോഷന് നല്‍കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന് വാളയാര്‍ സന്ദര്‍ശിച്ചിട്ടും എന്തുകൊണ്ടാണ് സമരമിരിക്കുന്ന ഈ അമ്മയെ സന്ദര്‍ശിക്കാത്തത്? കുറ്റബോധം കൊണ്ടാണ് എത്താതിരിക്കുന്നത്. ഈ അമ്മയുടെ കണ്ണീര് കാണാനുള്ള സാമാന്യമര്യാദ മന്ത്രി കാണിക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഈ അമ്മ എന്തിനാണ് സമരം ചെയ്യുന്നത് എന്നാണ് എ.കെ. ബാലന് ചോദിക്കുന്നത്. ഇവര്‍ക്കാര്‍ക്കും ഓര്‍മയില്ല. ജനവഞ്ചനയാണ് ഈ മറവിയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."