മാന്നാറിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരവുമായി പൂര്‍വവിദ്യാര്‍ഥികള്‍
ചെങ്ങന്നൂര്‍: പ്രളയാനന്തരം അപ്പര്‍കുട്ടനാട് മേഖലയായ മാന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ബുദ്ധിമുട്ടന്നത് കുടിവെള്ളത്തിനാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ മാന്നാറിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒന്നിച്ചു. ഇപ്പോള്‍ ഈ മേഖലയിലെ 200 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലെ 2000-2001 വര്‍ഷത്തെ സയന്‍സ് വിദ്യാര്‍ഥികളായ ഈ സംഘം. 20 ലിറ്റര്‍ ജലവും ഡിസ്‌പെന്‍സറും അടങ്ങുന്ന യൂനിറ്റാണ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
'ജീവജലം-2018' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നിയാസ് മാന്നാര്‍, കെ.ബി ദീപു, ഏബ്രഹാം തച്ചേരില്‍, പ്രവീണ്‍, രാജു, പ്രശാന്ത് കുമാര്‍, എം.ആര്‍ ജിഷാ സാം, രാഗിയ ഷാജഹാന്‍, ജോമോന്‍ എന്നീ പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ജീവജലം പദ്ധതി നടപ്പിലാക്കുന്നത്. മാന്നാറില്‍ ജലക്ഷാമം നേരിടുന്ന മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം.
പാവുക്കര സെന്റ് പീറ്റേഴസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ സജി ചെറിയാന്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാ. എം.വി ബെനറ്റ് അധ്യക്ഷനായി. മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. മനോജ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുപ്രസാദ്, ജില്ല പഞ്ചായത്തംഗം ജോജി ചെറിയാന്‍, മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍, മാന്നാര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ചാക്കോ കയ്യത്ര, കലാധരന്‍, ജോണ്‍ കെ പോള്‍, അനീഷ് ബാല്‍, ഡൊമനിക് ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."