HOME
DETAILS

സേനയില്‍ ചാരന്‍മാര്‍ പൊലിസ് റെയ്ഡു വിവരം ചോരുന്നു

  
backup
July 25 2016 | 22:07 PM

%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2

കണ്ണൂര്‍: സേനയിലെ അമിത രാഷ്ട്രീയവത്കരണം കാരണം ജില്ലയിലെ സംഘര്‍ഷ മേഖലകളില്‍ പൊലിസ് നടത്തുന്ന റെയ്ഡു വിവരം ചോരുന്നു. ഭരണം മാറുന്നതിനനുസരിച്ച് നിറംമാറുന്ന പൊലിസുകാരാണ് സേനയില്‍ കൂടുതല്‍. ഭരണകക്ഷികളെ തൃപ്തിപ്പെടുത്താനാണ് ഇവര്‍ അതീവ രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്തുന്നത്. കണ്ണൂരില്‍ അടുത്തകാലത്ത് രാഷ്ട്രീയ സംഘര്‍ഷം പുതിയ പ്രദേശങ്ങളിലേക്ക് പടര്‍ന്നിരിക്കുകയാണ്. ജില്ലയില്‍ ആയുധസംഭരണവും ബോംബ് നിര്‍മാണവും പെരുകുമ്പോഴും ഇവ തടയാന്‍ പൊലിസിനു കഴിയുന്നില്ല. ചില സ്‌റ്റേഷനുകളിലെ ക്രമസമാധാന നില അതീവ ഗുരുതരമെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത കാലത്ത് സംഘര്‍ഷം നടന്ന സ്‌റ്റേഷന്‍ പരിധികളില്‍ വ്യാപക പരിശോധനയും റെയ്ഡും സജീവമാക്കണമെന്നാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓരോ ഡിവൈ.എസ്.പിയുടെ പരിധിയിലും ആഴ്ചയില്‍ പരിശോധന ശക്തമാക്കണമെന്നാണ് നിര്‍ദേശം. റെയ്ഡുകളും പരിശോധനകളും സ്‌റ്റേഷന്‍ പരിധികളില്‍ നടക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട രാഷ്ട്രീയ കേന്ദ്രങ്ങളിലെത്തുന്നതിനാല്‍ റെയ്ഡുകള്‍ പ്രഹസനമായി മാറുന്ന സാഹചര്യത്തിലാണ് ഡിവൈ.എസ്.പിമാരുടെ കീഴില്‍ റെയ്ഡ് മതിയെന്ന രീതിയിലേക്ക് പുതിയ മാറ്റം. ഓരോ സ്‌റ്റേഷന്‍ പരിധിയിലും രാത്രികാല പരിശോധനയും കാര്യക്ഷമമല്ലെന്ന വിമര്‍ശനം സേനയുടെ തലപ്പത്തുണ്ട്. ജീവനക്കാരുടെയും വാഹനങ്ങളുടെയും അഭാവവമാണ് ഇതിനു കാരണമായി പൊലിസിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കണ്ണൂര്‍ സബ് ഡിവിഷനു കീഴിലുള്ള മൂന്നു പൊലിസ് സ്‌റ്റേഷനുകളില്‍ സി.ഐമാരില്ല. നിലവിലുണ്ടായിരുന്നവര്‍ സ്ഥലംമാറി പോയതിനെ തുടര്‍ന്നാണ് വളപട്ടണം, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി സ്‌റ്റേഷനുകളില്‍ സി.ഐമാരില്ലാത്തത്. ഒരാഴ്ച മുന്‍പാണ് ഇവരെ വിവിധ സര്‍ക്കിള്‍ പരിധികളിലേക്ക് സ്ഥലം മാറ്റിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago