പ്രാര്‍ഥനയോടെ
ലോകകപ്പില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും
ഹാംപ്‌ഷെയര്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ അങ്കത്തിന് കോഹ്‌ലിയും കൂട്ടരും ഇറങ്ങുന്നു. അരയും തലയും മുറുക്കി ഇറങ്ങുന്ന ഇന്ത്യക്ക് മുന്നില്‍ ജയം മാത്രമാണ് ലക്ഷ്യം. ഏറ്റവും മികച്ച ടീമുമായി ലണ്ടനിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തുരത്താനുള്ള ഒരുക്കത്തിലാണ്. ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച ര@ു മത്സരങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്കക്ക് ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. കന്നിയങ്കത്തിനിറങ്ങുന്ന ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. ബാക്കിയുള്ള ഏഴ് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ദക്ഷിണാഫ്രിക്കക്ക് സെമി ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുള്ളൂ. അതിനാല്‍ ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കക്ക് അതി സങ്കീര്‍ണമാണ്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് കൂടുതല്‍ പേരും സാധ്യത കല്‍പ്പിക്കുന്നില്ല. എങ്കിലും ദക്ഷിണാഫ്രിക്കയെ ചെറുതായി കാണാനും സാധിക്കില്ല. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇറങ്ങുന്നതിന്റെ സമ്മര്‍ദം തീര്‍ച്ചയായും ഇന്ത്യക്കുണ്ടാവും. ഈയൊരു വീക്ക്‌നെസ് ദക്ഷിണാഫ്രിക്ക മുതലെടുക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ ഇന്ത്യക്ക് തിരിച്ചടിയാകും. ദക്ഷിണാഫ്രിക്കന്‍ നിരയിലെ കൂടുതല്‍ താരങ്ങള്‍ക്ക് പരുക്കേറ്റത് അവര്‍ക്ക് തിരിച്ചടിയാകും. ഹാഷിം അംലയും ലുങ്കി എന്‍ഗിഡിയും പരുക്കിന്റെ പിടിയിലാണ്. അംല തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എന്‍ഗിഡി ഇന്ത്യയ്‌ക്കെതിരേ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് സ്റ്റെയിന്‍ പിന്‍മാറിയത് ദക്ഷിണാഫ്രിക്കക്ക് വലിയ തിരിച്ചടിയാകും.
കളിക്കാരുടെ പരുക്ക് ടീമിന്റെ താളം തെറ്റിച്ചെന്ന് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരേയും ബംഗ്ലാദേശിനെതിരേയും തങ്ങളുടെ പദ്ധതി തെറ്റിയതില്‍ വലിയ നിരാശയുണ്ടെന്ന് ഡുപ്ലസിസ് പറഞ്ഞു. ആക്രമണാത്മക ബൗളിങ് ആണ് തങ്ങള്‍ ഉദ്ദേശിച്ചത്. എന്നാല്‍, ര@ു മത്സരങ്ങളിലും അത് നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷ
ആദ്യ രണ്ട് മത്സരത്തിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയെ അനായാസം കീഴടക്കാമെന്ന കണക്ക് കൂട്ടലിലാണ് ഇന്ത്യ. കാരണം, ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോടുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. ബംഗ്ലാദേശിനെതിരേ സ്‌കോര്‍ 300 കടന്നുവെങ്കിലും ജയിക്കാനായില്ല. പരാജയം കാരണം അതി സമ്മര്‍ദത്തിലായ ടീമിനെ പെട്ടെന്ന് വീഴ്ത്താമെന്ന പ്രതീക്ഷയാണ് ഇന്ത്യ വച്ച്പുലര്‍ത്തുന്നത്. ഇന്ത്യന്‍ ബാറ്റിങ്‌നിരയിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇറങ്ങുന്നവര്‍ വിക്കറ്റുകള്‍ കാത്താല്‍ ഇന്ന് ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാകും. ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യയുടെ കണക്ക് കൂട്ടലുകള്‍ വിജയം കാണുകയും ചെയ്യും. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, എം.എസ് ധോണി എന്നിവര്‍ ക്രീസില്‍ ഉറച്ച് നിന്നാല്‍ ഇന്ത്യക്ക് പ്രതീക്ഷ വച്ചുപുലര്‍ത്താനാകും. കാരണം കൂടുതല്‍ സ്‌കോര്‍ പിന്തുടരാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിയാറില്ല. രണ്ടോ മൂന്നോ വിക്കറ്റുകള്‍ വീണാല്‍ സമ്മര്‍ദത്തിലാകുന്ന ദക്ഷിണാഫ്രിക്കയെ വേഗത്തില്‍ വീഴ്ത്താമെന്ന പദ്ധതിയും ഇന്ത്യയുടെ മനസിലുണ്ട്. സ്റ്റെയിന്‍, എങ്കിഡി എന്നിവരെ നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് കൂടുതല്‍ കരുത്തുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
കണക്ക് ദക്ഷിണാഫ്രിക്കക്കൊപ്പം
ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കെതിരേ മുന്‍തൂക്കം ദക്ഷിണാഫ്രിക്കക്കാണ്. ഇതുവരെ നടന്ന 83 മത്സരങ്ങളില്‍ 46 എണ്ണത്തില്‍ ജയം ദക്ഷിണാഫ്രിക്കക്കായിരുന്നു. 38 മത്സരങ്ങളാണ് ഇന്ത്യക്കു ജയിക്കാനായത്. മൂന്നു കളികള്‍ ഉപേക്ഷിക്കുകയും ചെയ്തു. 2017ലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും അവസാനമായി ഏറ്റുമുട്ടിയത്. അന്നു ദക്ഷിണാഫ്രിക്കയില്‍ നടന്ന അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 5-1ന് സ്വന്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യക്ക് വെല്ലു വിളി ഉയര്‍ത്തില്ലെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ.
ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നാണ് ആശങ്ക. ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍ എന്നിവരാണ് നാലാം നമ്പറിലെ രണ്ട് താരങ്ങള്‍. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, ചഹല്‍ ഇവരെ ര@ണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കണമോയെന്നതിനെ കുറിച്ചും തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."