കേരളത്തിന് സഹായം നല്‍കാന്‍ മൂന്നു വഴികളിലൂടെയും നോക്കിയെങ്കിലും സമ്മതിച്ചില്ല; കീഴടങ്ങിയെന്ന് തായ് അംബാസഡര്‍
കൊല്‍ക്കത്ത: കേരളത്തിന് സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് തായ്‌ലാന്റ് അംബാസഡര്‍ ചുടിന്റോണ്‍ സാം. സാധ്യമായ മൂന്നു വഴികളിലൂടെയും നോക്കി, എന്നാല്‍ ഒടുവില്‍ ഞാന്‍ കീഴടങ്ങിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Kerala Flood Relief - Perseverance: 1. Propose G-to-G assistance - politely refused 2. Propose B-to-G assistance by Thai companies registered in India - politely advised not to be present at handing over 3. Propose Thai companies registered in India proceed without me - ... pic.twitter.com/KUPDkcSYIQ
— Ambassador Sam (@Chutintorn_Sam) September 13, 2018
''കേരള പ്രളയ ദുരിതാശ്വാസം- പ്രയത്‌നം-1: ജി ടു ജി (സര്‍ക്കാര്‍തലത്തില്‍) സഹായം വാഗ്ദാനം ചെയ്തു- മാന്യമായി തള്ളി.
2. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത തായ് കമ്പനികള്‍ മുഖേന ബി ടു ജി (ബിസിനസ് ടു സര്‍ക്കാര്‍) സഹായം വാഗ്ദാനം ചെയ്തു- ഇപ്പോള്‍ കൈമാറാനായിട്ടില്ലെന്ന് മറുപടി.
3. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത തായ് കമ്പനികള്‍ നേരിട്ട് ഞാനില്ലാതെ വാഗ്ദാനം ചെയ്തു ....''
ചുടിന്റോണ്‍ സാം ട്വീറ്റ് ചെയ്തു. ഞാന്‍ കീഴടങ്ങി എന്ന പോസ്റ്ററും ട്വീറ്റിന്റെ കൂടെയുണ്ട്.
പ്രളയസമയത്തു തന്നെ തായ്‌ലാന്റ് സഹായം വാഗ്ദാനം ചെയ്യുകയും കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുകയും ചെയ്തിരുന്നു. കേരള പ്രളയ ദുരിതാശ്വാസത്തിനായി വിദേശസഹായം സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയെന്ന് ഓഗസ്റ്റ് 22ന് അംബാസഡര്‍ ട്വീറ്റ് ചെയ്തിരുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമാണെന്നും അദ്ദേഹം കുറിച്ചിരുന്നു.
യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ, ഖത്തര്‍, മാലിദ്വീപ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത തുക എന്നിവയും കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പരസ്യമായ പ്രതികരണവുമായി തായ് അംബാസഡര്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."