പരിസ്ഥിതിക്കിണങ്ങി തെലങ്കാന; ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇനിയില്ല
l,ഹൈദരാബാദ്: തെലങ്കാനയുടെ ഇലക്ട്രിക് വാഹന വ്യാപന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിരത്തിലിറങ്ങുന്ന ഓട്ടോറിക്ഷകള്‍ ഇലക്ട്രിക് റിക്ഷകളാക്കാന്‍ തീരുമാനം. പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇറക്കുന്നത് റദ്ദുചെതു.
സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ തെലങ്കാന പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാറാണ് തീരുമാനം പുറത്തുവിട്ടത്.
2019 ആകുമ്പോള്‍ സംസ്ഥാനത്തുള്ള ഇലക്ട്രിക് ബസ്സുകളുടെ എണ്ണം 40ല്‍ നിന്ന് 2000 ആയി ഉയര്‍ത്താനും പാര്‍ക്കുകളിലും മേല്‍ക്കൂരകളിലും സോളാര്‍ പാനലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട് സൗരോര്‍ജ്ജ ക്ഷമത 500 മെഗാവാട്ട് കൂട്ടാനുള്ള സര്‍ക്കാറിന്റെ ലക്ഷവും അദ്ദേഹം ചര്‍ച്ചയില്‍ പങ്കുവച്ചു.
ഉഷ്ണനിവാരണ പദ്ധതിയുടെ ഭാഗമായി 1000 കെട്ടിടങ്ങളില്‍ വൈദ്യുതി ഉപയോഗിക്കാതെ ഊഷ്മാവ് കുറക്കുന്ന ശീതീകരണ മേല്‍ക്കുരകള്‍ (കൂള്‍ റൂഫ് ) പ്രാബല്യത്തിന്‍ വരുത്തുമെന്നും അരവിന്ദ് കുമാര്‍ അറിയിച്ചു. കുറഞ്ഞ വരുമാനം ഉള്ള സര്‍ക്കാര്‍ കെട്ടിടങ്ങളിലും സ്‌കൂളുകളിലും ഹോസ്പിറ്റലുകളിലുമാണ് കൂള്‍ റൂഫ് സംവിധാനം പ്രയോജനപ്പെടുത്തുന്നത്.
ഇന്ത്യയുടെ പല നഗരങ്ങളില്‍നിന്നായി മേയര്‍മാരും മറ്റു സര്‍ക്കാര്‍ ഭാരവാഹികളും ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ മറികടക്കാനുള്ള അവരവരുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു.
ആറു സംസ്ഥാനങ്ങള്‍കൂടി ഉഷ്ണ നിവാരണ പദ്ധതി ഏറ്റെടുക്കാന്‍ തയാറാണെന്ന് മഹാരാഷ്ട്രയുടെ സാമ്പത്തിക പരിഷകരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി സുജാതാ സൗനിക് പറഞ്ഞു. ഇപ്പോള്‍ 11 സംസ്ഥാനങ്ങളിലായി 30 നഗരങ്ങളില്‍ ഉഷ്ണ നിവാരണ പദ്ധതി ഏറ്റെടുത്തിട്ടുള്ളത്.
രാജ്യത്തിന്റെ നിര്‍മ്മാണ മേഖഖലയില്‍ ഉര്‍ജ്ജക്ഷമത കൊണ്ടുവരാന്‍ തെലുങ്കാനയിലെ അഞ്ചു നഗരങ്ങളില്‍ ഉര്‍ജ്ജസംരക്ഷണ നിര്‍മ്മാണ നിയമാവലി 2020 ല്‍ നടപ്പാക്കും. ഇന്ത്യയുടെ മൊത്തം വൈദ്യുത ഉപയോഗത്തില്‍ 30% കെട്ടിടങ്ങളിലേക്കാണ് പോകുന്നത്.
ഗെറ്റിങ് ക്ലൈമറ്റ് റെഡി എന്ന പദ്ധതിയില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഫലപ്രദമായ രീതിയിലുള്ള കെട്ടിട നിര്‍മ്മണ ശൈലി കെണ്ടുവരാന്‍ സഹായിക്കുന്ന അന്വേഷണ പഠനവും അരവിന്ദ് കുമാര്‍ പുറത്തുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."