HOME
DETAILS
MAL
' പൊലിവ് ' പദ്ധതി ഉദ്ഘാടനം ചെയ്തു
backup
July 25 2016 | 23:07 PM
കൊപ്പം: കുടുംബശ്രീ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'പൊലിവ് ' പച്ചക്കറി പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം അമ്പാടിക്കുന്ന് കാരപ്പള്ളിയാലില് നടന്നു.
അഞ്ച് ഏക്കര്‍ സ്ഥലത്താണ് 36 പേരടങ്ങുന്ന അഞ്ച് കുടുംബശ്രീ യൂനിറ്റുകള്‍ കൃഷി ആരംഭിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയമാന്‍മാരായ എ.കെ ഉണ്ണി, നീലടി സുധാകരന്, ഗ്രാമപഞ്ചായത്തംഗം ഹുസൈന് കണ്ടേങ്കാവ്, ടി. ഗോപാലകൃഷ്ണന്, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ഗീത, കൃഷി ഓഫിസര്‍ വി.പി സിന്ധു, അസി. കൃഷി ഓഫിസര്‍ സക്കീര്‍ ഹുസൈന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."