HOME
DETAILS
MAL
പാവപ്പെട്ടവര്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഇടത് സര്‍ക്കാരിന്റെ ലക്ഷ്യം: തോമസ് ഐസക്
backup
May 14 2017 | 23:05 PM
പാപ്പിനിശ്ശേരി: പാവപ്പെട്ടവര്‍ക്ക് സമ്പൂര്‍ണ സംരക്ഷണം നല്‍കുകയെന്നതാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുമുന്നേറ്റം അനിവാര്യമാണ്. ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കേണ്ട ആനുകൂല്യങ്ങള്‍ തരാന്‍ മടിക്കുന്നു. സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്ന ബി.ജെ.പി രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകുടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.എം ജില്ലാ കമ്മിറ്റി നടത്തിയ വടക്കന്‍ മേഖല ജാഥയുടെ സ്വീകരണം പാപ്പിനിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. നാരായണന് അധ്യക്ഷനായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."