HOME
DETAILS
MAL
മോദിയുടെ യോഗ പാഠം രണ്ട്: തടാസനം; ഗുണം: മറ്റ് ആസനങ്ങള്‍ അനായാസമാക്കുന്നു
backup
June 06 2019 | 07:06 AM
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് യോഗയിലെ ആസനങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോകളുമായി രംഗത്തു വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യപടിയായി ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോ ബുധനാഴ്ച നരേന്ദ്ര മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇന്ന് യോഗ പാഠത്തിന്റെ രണ്ടാം ഭാഗമായി തടാസനത്തിന്റെ വീഡിയോയാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. തടാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാന്‍ കഴിയുമെന്ന് മോദി ഇതോടൊപ്പം കുറിക്കുന്നു. ഈ ആസനത്തെക്കുറിച്ചും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുക എന്നും അദ്ദേഹം പറയുന്നു.
Doing Tadasana properly would enable you to practice many other Asanas with ease.
— Narendra Modi (@narendramodi) June 6, 2019
Know more about this Asana and its benefits. #YogaDay2019 pic.twitter.com/YlhNhcRas8
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."