ജുവനൈല്‍ പൊലിസ് യൂനിറ്റിന് പരിശീലനം നല്കി
പാലക്കാട് : കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയിടുന്നതിന് സ്‌പെഷ്യല്‍ ജുവനൈല്‍ പൊലിസ് യൂണിറ്റിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തി.
കുട്ടികള്‍ക്കായി പൊലിസ് വകുപ്പില്‍ ജെ.ജെ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന പ്രത്യേക വിഭാഗമാണ് സ്‌പെഷ്യല്‍ ജുവനൈല്‍ പൊലിസ് യൂണിറ്റ്. ചില്‍ഡ്രന്‍സ് ഒഫന്‍സ് ആക്ട്- 2012, കുട്ടികളുടെ മനശാസ്ത്രം, എന്നീ വിഷയങ്ങളെ അധികരിച്ച് ജില്ലയിലെ നൂറ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ബാച്ചുകളിലായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ പൊലിസ് അനക്‌സ് ഹാളില്‍ പരിശീലനം സംഘടിപ്പിച്ചത്.
വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഫാ.ജോസ് പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍ അധ്യക്ഷനായി, ലീഗല്‍ കം പ്രൊബേഷനറി ഓഫീസര്‍ അഡ്വ. അപര്‍ണ്ണ നാരായണന്‍, പ്രൊബേഷന്‍ ഓഫീസര്‍ രാഹുല്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുബീഷ് എന്നിവര്‍ സംസാരിച്ചു.
പോക്‌സോ ആക്ട് 2012 എന്ന വിഷയത്തില്‍ അഭിഭാഷകരായി അബ്ദുല്‍ ഖലീല്‍, റസാഖ് എന്നിവരും, വിജിത, പോക്‌സോ ആക്ട് 2012 ല്‍ പ്രതിപ്പാദിക്കുന്ന പൊലിസിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും, കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് പാലക്കാട് എ പി പി അഡ്വ.പി..പ്രേംനാഥ്, ക്ലാസ്സുകള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."