ജീവകാരുണ്യത്തിന് കൂടുതല്‍ സമയം കണ്ടെത്തണം: ഹൈദരലി ശിഹാബ് തങ്ങള്‍
നിലമ്പൂര്‍: മനുഷ്യത്വം മരവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സമൂഹം തയാറാവണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. നിലമ്പൂര്‍ സമസ്ത മുസാഅദ സെന്റര്‍ കെട്ടിടോദ്ഘാടനവും, തുടര്‍ന്ന് നടന്ന പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ആതുര സേവന രംഗത്ത് തണലാവാന്‍ മുസാഅദ സെന്റര്‍ പോലെയുള്ള സംവിധാനങ്ങള്‍ക്ക് സാധിക്കും. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മുസാഅദ സെന്റര്‍ നടത്തിവരുന്നതെന്നും പാവങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ മുസാഅദ വളണ്ടിയര്‍മാര്‍ സജ്ജരാവണമെന്നും അദ്ദേഹം പറഞ്ഞു.
സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തി. പി.വി അബ്ദുല്‍ വഹാബ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ആര്യാടന്‍ ഷൗക്കത്ത്, പി.വി ഹംസ, ഹാജി.കെ.മമ്മദ് ഫൈസി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, നഗരസഭാ കൗണ്‍സിലര്‍ ഗിരീഷ് മേളൂര്‍ മഠത്തില്‍, ഒ.കെ കുട്ടി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ടി കുഞ്ഞാന്‍, സലീം എടക്കര, കെ.കെ.എം അമാനുള്ള ദാരിമി, കാടാമ്പുഴ മൂസ ഹാജി, കാരാടന്‍ സുലൈമാന്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചോക്കാട് കല്ലാംമൂല അസ്‌കര്‍ മുസ്‌ലിയാരുടെ കുടുംബത്തിന് നിര്‍മിക്കുന്ന വീടിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു. സലീം എടക്കര, എന്‍ജിനിയര്‍ സന്ദീപ്, സി.വി അബ്ദുറഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വൈകിട്ട് നടന്ന പ്രഭാഷണ പരമ്പരയില്‍ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് ഉദ്ഘാടനം ചെയ്തു. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, എ.പി യഅ്കൂബ് ഫൈസി, സയ്യിദ് ഫസല്‍ തങ്ങള്‍ മമ്പാട്, ടി.പി അബ്ദുള്ള മുസ്‌ലിയാര്‍, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുസലാം ദാരിമി പാലത്തിങ്ങല്‍, കെടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍, നജീബ് ഫൈസി മമ്പാട്, അടുക്കത്ത് ഇസ്ഹാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."