ശിവശങ്കര്‍ കുരുക്കില്‍: മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടി പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജിക്ക് മുറവിളികൂട്ടി പ്രതിപക്ഷം. കോണ്‍ഗ്രസും ബി.ജെ.പിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി രംഗത്തെത്തി.
സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസുതന്നെയാണ് പ്രതിക്കൂട്ടിലാകുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നാണ് എല്ലാ ഗൂഡാലോചനകളും നടന്നതെന്നും ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. കൂടുതല്‍ നാണം കെടാതെ അദ്ദേഹം രാജിവെക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. എന്നാലേ കൂടുതല്‍ അഴിമതിക്കേസുകള്‍ പുറത്തുവരൂ.
ഇതുവരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്തു കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ഉടന്‍ ഗവര്‍ണറുടെ ഓഫിസില്‍പോയി രാജിവെക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി നേതാവ് എം.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇതുവരേ ഉയര്‍ന്നതെല്ലാം ആരോപണങ്ങളായിരുന്നു. എന്നാല്‍ പലതിലും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ക്കും പങ്കുണ്ടെന്നതിന്റെ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ ശരിയായ ദിശയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇനി എന്തു പറയുമെന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."