HOME
DETAILS
MAL
നേപ്പാളില്‍ 'ഹിമാലയന്‍ വയാഗ്ര' ശേഖരിക്കുന്നതിനിടെ എട്ടു മരണം
backup
June 06 2019 | 22:06 PM
കാഠ്മണ്ഡു: നേപ്പാളിലെ ദോല്‍പ ജില്ലയില്‍ അപൂര്‍വ ഔഷധമെന്നു കരുതുന്ന ഹിമാലയന്‍ വയാഗ്ര ശേഖരിക്കുന്നതിനിടെ എട്ടുപേര്‍ മരിച്ചു. യാര്‍സഗുംബ എന്നറിയപ്പെടുന്ന ഈ ചെടിയില്‍ ലൈംഗിക ഉത്തേജനം നല്‍കുന്ന ഘടകങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഹിമാലയത്തില്‍ 10,000 അടി ഉയരത്തിലേ ഇതുള്ളൂ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ ചെടി പറിക്കാനെത്തിയ അഞ്ചുപേര്‍ ശ്വാസതടസ്സം നേരിട്ടാണ് മരിച്ചത്. രണ്ടുപേര്‍ ചെടി എത്തി പറിക്കുന്നതിനിടെ കുത്തനെയുള്ള പാറക്കെട്ടില്‍ നിന്നു താഴോട്ടു വീണും മരിച്ചു.
ഹിമാലയന്‍ വയാഗ്ര പറിക്കാനെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന കുഞ്ഞ് ശ്വാസതടസ്സം നേരിട്ടാണ് മരിച്ചത്. ഏഷ്യയിലും യു.എസിലും ഈ ചെടിയുടെ ഒരു ഗ്രാമിന് 100 ഡോളറാണ് വില. അതിനാല്‍ വേനല്‍ക്കാലത്ത് നിരവധിയാളുകള്‍ ചെടി പറിക്കാനെത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."