HOME
DETAILS
MAL
നിര്‍ഭയ വീണ്ടും; ഓടുന്ന കാറില്‍ യുവതിയെ ബലാത്സംഗം ചെയ്തു
backup
May 15 2017 | 05:05 AM
ഗുഡ്ഗാവ്: ഡല്‍ഹി ഗുഡ്ഗാവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു. അതിന് ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം.
കൊണാട്ട് പ്ലേസില്‍ നിന്ന് ഗുഡ്ഗാവിലെ വീട്ടിലേക്ക് പോവുകയായിരുന്നു 22 കാരിയായ യുവതി. വീടിനു സമീപത്തു വെച്ചാണ് കാറിലെത്തിയ മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടു പോയത്. 20 കിലോ മീറ്ററോളം യുവതിയുമായി അക്രമി സംഘം സഞ്ചരിച്ചു.
വഴിയാത്രക്കാരുടെ സഹായത്തോടെ യുവതി പൊലിസിനെ സമീപിക്കുകയായിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."