മാണി പോയാല്‍ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്
കൊല്ലം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ അനുനയിപ്പിച്ചു കൂടെ നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി ബി.ജെ.പി മുന്നണിയുമായി അടുക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനായിരിക്കുമെന്ന് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്.
പ്രവര്‍ത്തക സമിതിയംഗവും അച്ചടക്കസമിതി അധ്യക്ഷനുമായ എ.കെ ആന്റണിയുടെ ഇടപെടലിനെത്തുടര്‍ന്ന് രാഹുല്‍ഗാന്ധി തന്നെ ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചെന്നാണറിയുന്നത്.
മാണിയെ സംരക്ഷിച്ച് കൂടെ നിര്‍ത്തിയശേഷം അദ്ദേഹത്തിന്റെ പഴി കേള്‍ക്കേണ്ടിവരുന്നതു വിരോധാഭാസമാണ്. ബി.ജെ.പി മുന്നണിയിലേക്ക് പോകാനാണ് കേരള കോണ്‍ഗ്രസിന്റെ ശ്രമമെന്ന് പരക്കേ വിലയിരുത്തപ്പെടുന്നുണ്ട്.
അങ്ങനെ പോയാല്‍ അത് യു.ഡി.എഫിനെ ബാധിക്കും.
അത് ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന നേതൃത്വം മാണിയെ ഉറപ്പിച്ചു കൂടെനിര്‍ത്തണമെന്നും ആന്റണി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായി അറിയുന്നു. രാഹുല്‍ഗാന്ധി കേരള നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നതും ഇതുതന്നെ. അതിന്റെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് അടിയന്തര യോഗം വിളിച്ചത്.
വി.എം.സുധീരനുമായി വിശദമായി സംസാരിച്ച ശേഷമാണ് രാഹുല്‍ഗാന്ധി കര്‍ക്കശ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മാണി ഉന്നംവയ്ക്കുന്നത് പ്രധാനമായും ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമായതിനാല്‍ അവരാണ് മാണിയെ മെരുക്കാന്‍ മുന്‍കൈ എടുക്കേണ്ടതതെന്നും സുധീരന്‍ രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."