സഊദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി പ്രവാസി കുടുംബങ്ങൾക്ക് അത്താണി: കെപിഎ മജീദ്
ദമാം: പ്രവാസികളുടെയും അവരുടെ നാട്ടിലെ കുടുംബങ്ങളുടെയും ക്ഷേമ കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സഹായരായി നിൽക്കുമ്പോൾ സഊദിയിലെ ജനകീയ പ്രവാസി കൂട്ടായ്മയായ കെഎംസിസി നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി പ്രവാസി കുടുംബങ്ങൾക്ക് അത്താണിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ജൂലൈയിൽ അൽകോബാർ അഖ്‌റബിയയിൽ ഹൃദയാഘാതംമൂലം നിര്യാതനായ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി കപ്പൂർ സെയ്ഫുദ്ദീന്റെ കുടുംബത്തിന് സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നുള്ള മരണാനന്തര ആനുകൂല്യം
വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴു വർഷമായി മരണം കൊണ്ടും മാരക രോഗങ്ങൾ കൊണ്ടും കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായ സുരക്ഷാ പദ്ധതിയുടെ എട്ടാം വർഷത്തിലേക്ക് നടന്നു വരുന്ന ഡിസംബർ പതിനഞ്ചിന് അവസാനിക്കുന്ന പ്രചാരണ കാമ്പയിൻ പ്രയോജനപ്പെടുത്തി സഊദിയിലെ എല്ലാ പ്രവാസി സഹോദരങ്ങളും ഇതിന്റെ ഭാഗാമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറുലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് വേണ്ടി പുത്തനങ്ങാടി പള്ളിപ്പടി വാർഡംഗം ഹാജറുമ്മ കെ പി എ മജീദിൽ നിന്നും ഏറ്റുവാങ്ങി. അൽകോബാർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹബീബ് ഒ പി, അക്രബിയ ഏരിയാ കമ്മിറ്റി പ്രസിഡണ്ട് ഇസ്മായിൽ പുള്ളാട്ട്, മുഹമ്മദ് റസൽ ചുണ്ടക്കാടൻ, അങ്ങാടിപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് കളത്തിൽ, വഴിപ്പാറ വാർഡ് മെമ്പർ അബുതാഹിർ തങ്ങൾ, എംഎസ്എഫ് മണ്ഡലം ജനറൽ സെക്രട്ടറി ആഷിക് പാതാരി, മങ്കട മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശിഹാബ് ചോലയിൽ, വൈലോങ്ങര വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ കെ ടി അബു, നാസർ കുന്നത്ത് പറമ്പിൽ, സി റ്റി ഉസ്മാൻ, വാപ്പുട്ടി ആശാരിപ്പടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."