പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 83.37 ശതമാനം വിജയം
തിരുവനന്തപുരം∙ രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.37 ശതമാനം വിജയം. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 3,05,262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
കഴിഞ്ഞ വര്‍ഷം 80.94 എന്നതായിരുന്നു വിജയശതമാനം. ഇത്തവണ അത് കൂടിയെന്നും മന്ത്രി വ്യക്തമാക്കി.
വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയിലാണ്. കൂടുതല്‍ കണ്ണൂരിലും. 83 സ്കൂളുകള്‍ സമ്പൂര്‍ണവിജയം സ്വന്തമാക്കിയതില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്.
സേ പരീക്ഷകള്‍ക്ക് ഈ മാസം 22ാം തിയതി വരെ അപേക്ഷിക്കാം. ജൂണ്‍ ഏഴുമുതല്‍ 13 വരെയാണ് സേ പരീക്ഷകള്‍. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 30,31 എന്നീ തിയതികളിലായിരിക്കും നടക്കുന്നത്. പുനര്‍മൂല്യ നിര്‍ണയത്തിനായി ഈ മാസം 25 വരെ അപേക്ഷിക്കാം
ഹയർ സെക്കന്ററി ഫലം അറിയാന്‍
www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in
വി.എച്ച്.എസ്.ഇ ഫലം അറിയാന്‍
www.keralaresults.nic.in, www.prd.kerala.gov.in, www.results.kerala.nic.in, itmission.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."