സമാന്തര ലോട്ടറി തട്ടിപ്പ്: നടപടി സ്വീകരിക്കണമെന്ന് യുവജന കമ്മിഷന്
മലപ്പുറം: യുവാക്കളെ സാമ്പത്തികമായി തകര്‍ക്കുന്ന മൂന്നക്ക എഴുത്ത് ലോട്ടറിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന യുവജന കമ്മിഷന് ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്കി. മലപ്പുറം ഗവ. അതിഥി മന്ദിരത്തില്‍ സംഘടിപ്പിച്ച അദാലത്തില്‍ എ. വിശാഖ് സമര്‍പ്പിച്ച പരാതിയില്‍മേലാണ് യുവജന കമ്മിഷന്റെ ഉത്തരവ്.
ജില്ലാ അദാലത്തില്‍ പരിഗണിക്കപ്പെട്ട ഒന്‍പത് കേസുകളില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി.തിരൂര്‍ ജെന്റ്സ് വെയര്‍ ഷോപ്പില്‍ നടന്ന സദാചാര പൊലിസിങ്ങിലും വ്യാജ കഞ്ചാവ് കേസ് ചുമത്തിയെന്ന് ഊരകം കാരാത്തോടുള്ള ഓട്ടോ ഡ്രൈവറുടെ പരാതിയിലും അടിയന്തരമായ അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്കാന് യുവജന കമ്മിഷന് നിര്‍ദേശിച്ചു.
കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം അധ്യക്ഷയായി. അംഗങ്ങളായ അബ്ദുല്ല നവാസ്, വി. വിനില്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എ.എന്‍ സീന എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."