തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം തുടങ്ങി
ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തുന്നതിനായി സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടങ്ങി. പശ്ചിമ ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന് പിന്നാലെ കേരളത്തിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് സി.പി.എം നേതൃത്വത്തിന് തിരിച്ചടിയായി. സി.പി.എം വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയതായി ബംഗാള്‍ സംസ്ഥാന സമിതിയും വിലയിരുത്തി.
ശബരിമല വിഷയം കേരളത്തില്‍ തിരിച്ചടിയായതായി സംസ്ഥാന സമിതി വിലയിരുത്തിയെങ്കിലും നേതൃത്വം പരസ്യമായി സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. ഇതടക്കമുള്ള വിഷയങ്ങള്‍ ഇന്നും തുടരുന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.
ദേശീയ തലത്തില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തി പരിഹാരം കാണുക എന്നതാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പ്രധാന അജന്‍ഡ. ലോക്‌സഭ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ തകര്‍ന്നടിഞ്ഞത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അതാതു സംസ്ഥാന സമിതികളില്‍ വിശകലനം ചെയ്ത ശേഷമാണ് കേന്ദ്രകമ്മിറ്റി ഈ വിഷയങ്ങള്‍ സമഗ്ര വിശകലനത്തിനായി ചര്‍ച്ച ചെയ്യുന്നത്.
വിശ്വാസ സമൂഹവും മതന്യൂനപക്ഷങ്ങളും പാര്‍ട്ടിയുടെ അടിത്തറയില്‍ നിന്ന് അകന്നതാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, ഇത് മുന്‍കൂട്ടികാണുന്നതില്‍ സംസ്ഥാന ഘടകത്തിന് വീഴ്ച പറ്റിയതായി കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തകര്‍ന്നടിഞ്ഞ സംസ്ഥാനങ്ങളിലും പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ഇടങ്ങളിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ സംഘടന നടപടികളും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയാകും. ശബരിമല വിഷയം സംസ്ഥാനത്ത് തിരിച്ചടിയേറ്റെന്നായിരുന്നു പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."