HOME
DETAILS

പാര്‍ട്ടി പിറന്ന നൂറാം വര്‍ഷം നടപ്പിലാക്കിയത് ഇ.എം.എസിന്റെ സ്വപ്‌നം!

  
backup
October 29 2020 | 03:10 AM

864684684-2


പാലക്കാട്: പാര്‍ട്ടി പിറന്ന നൂറാം വര്‍ഷം സി.പി.എം നടപ്പിലാക്കിയ പുതിയ സംവരണ നിയമം മുന്നോക്കക്കാരിലെ പിന്നോക്കക്കാരെന്ന ഓമനപ്പേരില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് സംവരണം നല്‍കണമെന്ന ഇ.എം.എസിന്റെ സ്വപ്നം. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ തന്നെയാണ് മേല്‍ജാതി സംവരണവുമായി അടിസ്ഥാന വര്‍ഗത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്ന നടപടികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നത് വിധി വൈപരീത്യമാവാം.
സവര്‍ണ വിഭാഗങ്ങള്‍ക്ക് ഭരണഘടന അട്ടിമറിച്ചു നല്‍കുന്ന അധിക പ്രാതിനിധ്യം സര്‍ക്കാര്‍ സംവിധാനങ്ങളെ ബ്രാഹ്മണവത്കരിക്കുന്ന പദ്ധതിയാണെന്ന പരാതി ഉയരുമ്പോഴും മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും സംഘ്പരിവാറിനെ തോല്‍പിക്കുന്ന കാര്‍ക്കശ്യത്തിലാണ് നിലപാട് സ്വീകരിക്കുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കിയതുള്‍പ്പെടെ സംവരണ സമുദായങ്ങളോട് ഇടതു സര്‍ക്കാര്‍ കാണിക്കുന്ന നെറികേടുകളുടെ തുടര്‍ച്ചയാണിത്. ഈ അന്യായത്തിനെതിരേ യു.ഡി.എഫ് ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുന്നത് സവര്‍ണ വിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങള്‍ക്കും നിയമനാവകാശമുള്ള പബ്ലിക് സര്‍വിസ് കമ്മിഷനില്‍ക്കൂടി 10 ശതമാനം മുന്നോക്ക സംവരണം നടപ്പിലാക്കിയതിലൂടെ പ്രാതിനിധ്യത്തിന്റെ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടതും ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. നിലവില്‍ തന്നെ ജനസംഖ്യാനുപാതത്തേക്കാള്‍ (+ 40; കേരള പഠനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2006) അധിക പ്രാതിനിധ്യമുള്ള മുന്നോക്ക സമുദായങ്ങള്‍ക്ക് തന്നെയാണ് 10 ശതമാനം കൂടി തസ്തികകള്‍ സംവരണം ചെയ്തിട്ടുള്ളത്.
പ്രാതിനിധ്യക്കൂടുതലുള്ള മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണത്തിലൂടെ കൂടുതല്‍ തസ്തിക സൃഷ്ടിക്കുന്ന നടപടി പോലെ തന്നെ ധിക്കാരപരമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളും. പഞ്ചായത്തില്‍ രണ്ടര ഏക്കറും കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്റും ഭൂമിയുള്ള മുന്നോക്ക സമുദായക്കാര്‍ സംവരണത്തിന് അര്‍ഹരാണ്. സെന്റിന് ഒരു ലക്ഷം രൂപ വില നിശ്ചയിച്ചാല്‍ തന്നെ പഞ്ചായത്ത് പരിധിയില്‍ രണ്ടര കോടി രൂപയുടെ സ്വത്തുള്ളയാളാണ് മുന്നോക്കത്തിലെ പിന്നോക്കക്കാരന്‍ എന്നര്‍ഥം. അതുപോലെ നാലു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള മുന്നോക്കക്കാരനും സംവരണത്തിനര്‍ഹനാണ്. എന്നുവച്ചാല്‍ പ്രതിമാസം 33,333 രൂപ വരുമാനമുള്ള മുന്നോക്ക സമുദായാംഗം സംവരണത്തിന് അര്‍ഹനാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ഒരു ഹൈസ്‌കൂള്‍ അധ്യാപകന്റെ ശമ്പളത്തിന് തുല്യമായ വരുമാനമുള്ള മുന്നോക്കക്കാരന്‍ ദരിദ്രനും സംവരണത്തിന് അര്‍ഹനുമാണ് എന്നാണ് സര്‍ക്കാര്‍ നിഗമനം.

(തുടരും)

സംവരണം തട്ടിയെടുക്കല്‍
പാലക്കാട്ട് 'ടെസ്റ്റ് ഡോസ്'

മുന്നോക്ക വിഭാഗങ്ങളുടെ വോട്ടുബാങ്ക് ഉറപ്പിക്കുന്നതിനായി പിന്നോക്ക വിഭാഗങ്ങളുടെ സംവരണാവകാശത്തെ കവര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി, വര്‍ഗത്തില്‍പെട്ടവരുടെ അര്‍ഹമായ സംവരണാനുകൂല്യം തട്ടിയെടുത്ത് തുങ്ങിയത് ഇ.എം.എസിന്റെ ജില്ലയായ പാലക്കാട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുതന്നെയെന്നതും ശ്രദ്ധേയം.
രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ലോബിയും ചേര്‍ന്ന് ഇവിടെ നടത്തിയ സംവരണ നിഷേധവും കവര്‍ന്നെടുക്കലും ഇനിയും വ്യാപകമായി വരാനിരിക്കുന്ന മേല്‍ജാതി നിയമനങ്ങളുടെ ടെസ്റ്റ്‌ഡോസ് എന്ന നിലയിലാണ് കാണേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളിലാണ് സംവരണ അട്ടിമറി നടത്തിയത്. ഇന്ത്യയിലേയും കേരളത്തിലേയും പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിനു കീഴിലുള്ള ഏക മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് സവര്‍ണ താല്‍പര്യമാണെന്ന പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ രോദനം പക്ഷെ സര്‍ക്കാരിന്റെ പരിഗണനാപട്ടികയില്‍ പെടുന്നതേയില്ല.
പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്റ് ഷെഡ്യൂല്‍ഡ് ട്രൈബ്‌സ് റെസിഡന്‍ഷല്‍ എജുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലാണ് പാലക്കാട് മെഡിക്കല്‍ കോളജ് 2014ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദലിത് ജനവിഭാഗം അധിവസിക്കുന്ന ജില്ല എന്ന നിലയിലും കൂടിയാണ് നിയമനങ്ങളില്‍ ദലിത് വിഭാഗത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്ന ഉദ്ദേശത്തോടെ പട്ടിക വകുപ്പിന് കീഴില്‍ പാലക്കാട്ട് തന്നെ മെഡിക്കല്‍ കോളജ് പരിഗണിക്കാന്‍ കാരണം. 70 ശതമാനം എസ്.സി സംവരണം എന്ന മാനദണ്ഡപ്രകാരം തുടങ്ങിയ മെഡിക്കല്‍ കോളജില്‍ 2019 ഓഗസ്റ്റ് വരെയുള്ള അധ്യാപക തസ്തികകളില്‍ 169 നിയമനങ്ങളില്‍ 16 പേര്‍ മാത്രമാണ് എസ്.സി വിഭാഗത്തില്‍ പെടുന്നവരുള്ളത്. എസ്.ടി വിഭാഗത്തെ പൂര്‍ണമായും തഴഞ്ഞാണ് നിയമനങ്ങള്‍ നടക്കുന്നത്. പൊതുസംവരണ തത്ത്വപ്രകാരമുള്ള രണ്ടു ശതമാനം മാത്രമാണ് എസ്.ടി വിഭാഗത്തിന് നിയമന പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. വളരെ ആസൂത്രിതമായ രീതിയില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ വിവിധ തസ്തികകളിലേക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ നിയമിക്കുന്നതായും പരാതി ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  8 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  17 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago